സച്ചി- സേതു കൂട്ടുകെട്ടിലെ സേതു സ്വതന്ത്ര സംവിധായകനാകുകയാണ്. സിനിമയിലെ നായകന്‍ മമ്മൂട്ടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. എന്നാല്‍ സിനിമയുടെ പേര് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോഴിതാ അക്കാര്യത്തില്‍ തീരുമാനമായിരിക്കുന്നു. നേരത്തെ കേട്ടതുപോലെ കോഴി തങ്കച്ചന്‍ എന്നാണ് സിനിമയുടെ പേര്.


മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രമായി അഭിനയിക്കും. ഒരു ഗ്രാമീണനായ കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേത്. കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ഉണ്ണി മുകുന്ദന്‍ സേതുവിന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന പ്രേത്യേകതയുമുണ്ട്. നായികമാരായി ദീപ്തി സതി, മിയ, അനു സിത്താര എന്നിവരുടെ പേരുകളാണ് കേള്‍ക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അനന്തവിഷന്റെ ബാനറില്‍ മുരളീധരനും ശാന്താ മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്. ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയേക്കും.