കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മകള്‍ മീനാക്ഷിയെ ഒപ്പം കൂട്ടാന്‍ മഞ്ജു വാര്യര്‍ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ മകളുടെ സംരക്ഷണത്തിനായി മഞ്ജുവിന് നിയമ പോരാട്ടം നടത്താനാകും. കുടുംബ കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കിയാല്‍ മഞ്ജുവിന് മകളെ തിരികേ കിട്ടും. അച്ഛന്‍ പീഡനക്കേസില്‍ പ്രതിയാണ്. രണ്ടാം ഭാര്യയായ കാവ്യയും കാവ്യയുടെ അമ്മ ശ്യാമളയും കേസില്‍ സംശയത്തിന്‍റെ നിഴലിലാണ്. മാനേജര്‍ അപ്പുണ്ണി, സുഹൃത്ത് നാദിര്‍ഷാ തുടങ്ങി ദിലീപിനൊപ്പമുള്ള എല്ലാവരും കേസില്‍ പ്രതികളാണ്. അനുജന്‍ അനൂപിനേയും പോലീസ് ചോദ്യം ചെയ്തു. ഇത് മഞ്ജുവിന് അനുകൂലമായ നിയമ സാഹചര്യമാണ് ഒരുക്കുന്നത്.
പീഡനക്കേസിലെ പ്രതിക്കൊപ്പം കുട്ടിയെ നില്‍ക്കാന്‍ അനുവദിക്കുകയുമില്ല. മീനാക്ഷിക്ക് പ്രായപൂര്‍ത്തിയാകാത്തതു കൊണ്ട് സ്വന്തമായി തീരുമാനം എടുക്കാനും കഴിയില്ല. ഈ സാഹചര്യത്തില്‍ ഏത് കോടതിയും മകളെ മഞ്ജുവിനൊപ്പം വിട്ടയയ്ക്കാന്‍ സമ്മതം മൂളും. കുട്ടിയെ നോക്കാനുള്ള സാമ്പത്തിക പ്രാപ്തി അമ്മയ്ക്കുണ്ടോയെന്ന് പരിശോധിച്ചാലും കാര്യങ്ങള്‍ മഞ്ജുവിന് അനുഗ്രഹമാണ്.
മഞ്ജു രണ്ടാമത് വിവാഹം ചെയ്യാത്തതും അനുകൂലമാകും. അതുകൊണ്ട് മഞ്ജു നിയമപോരാട്ടത്തിന് തയ്യാറായല്‍ വിജയം ഉറപ്പാണ്. എന്നാല്‍ ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത അറിഞ്ഞ ശേഷം മഞ്ജു ആരോടും മനസ്സ് തുറന്നതുപോലുമില്ല. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ദിലീപിന് ഉടന്‍ ജാമ്യം കിട്ടാന്‍ ഇടയില്ല. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ഇടപെടല്‍ മകളുടെ കാര്യത്തില്‍ ഉണ്ടാകണമെന്ന ഉപദേശം സുഹൃത്തുക്കള്‍ക്കിടയില്‍ സജീവമാണ്. മീനാക്ഷിയെ മാനസികമായി പിന്തുണച്ച് മഞ്ജുവിന്റെ സുഹൃത്തുക്കള്‍ ബന്ധപ്പെടുന്നുണ്ട്.
തളരരുതെന്ന ഉപദേശവും നല്‍കുന്നു. എന്നാല്‍ അച്ഛന്റെ അറസ്റ്റ് ആരേയും പോലെ മീനാക്ഷിയേയും വേദനിപ്പിക്കുന്നുണ്ട്. അതുകൊണ്ട് നിയമപോരാട്ടത്തിലേക്ക് മകളെ ഉടന്‍ വലിച്ചിടാന്‍ മഞ്ജു തയ്യാറാകില്ല. കാത്തിരുന്ന് തീരുമാനം എടുക്കാനാണ് നീക്കം. മീനാക്ഷിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി ഒപ്പം കൊണ്ടു വരാന്‍ ഇനി കഴിയുമെന്നാണ് മഞ്ജു വാര്യരുടെ വിലയിരുത്തല്‍.
ഇതിനുള്ള കരുനീക്കങ്ങള്‍ അവര്‍ തുടങ്ങി കഴിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ അച്ഛനൊപ്പം നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന അമ്മയുടെ വാദം ഏത് കോടതിയും അംഗീകരിക്കും. ഇനിയെങ്കിലും മകളെ താന്‍ കൊണ്ടു വന്നില്ലെങ്കില്‍ അതിന്റെ ജീവിതം എന്താകുമെന്ന ആശങ്കയാണ് മഞ്ജുവാര്യര്‍ക്ക്. അതുകൊണ്ട് തന്നെ നിയമ പോരാട്ടത്തിന് പോലും മഞ്ജു തയ്യാറാണ്. മഞ്ജു വാര്യര്‍ എറണാകുളത്ത് ഒറ്റയ്ക്കാണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ മകളെ ഒപ്പം നിര്‍ത്തി ഏകാന്തത കുറയ്ക്കാനാണ് മഞ്ജു ആഗ്രഹിക്കുന്നത്.
