തങ്ങളുടെ ദാമ്പത്യം അധികകാലം നിലനിൽക്കില്ലെന്ന് പലരും പറഞ്ഞിരുന്നതായും, പരസ്പരമുള്ള അഡ്ജസ്റ്റ്മെന്റുകളിലൂടെയാണ് ജീവിതം മുന്നോട്ട് പോകുന്നതെന്നും ശ്രീകുട്ടി തന്റെ വ്ലോഗിലൂടെ ആരാധകരുമായി പങ്കുവെച്ചു.

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേഷകർക്ക് സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിരന്തര സാന്നിധ്യമാണ് ശ്രീക്കുട്ടി. വ്യക്തിപരമായ വിശേഷങ്ങൾ പലതും വ്ളോഗുകളിലൂടെ താരം ആരോധകരോട് പങ്കുവെയ്ക്കുന്നുണ്ട്. ക്യാമറാമാൻ മനോജ് കുമാറാണ് ശ്രീക്കുട്ടിയുടെ ഭർത്താവ്. ഇവർക്ക് വേദ എന്ന പേരിൽ ഒരു മകളുമുണ്ട്. തന്റെ പതിമൂന്നാം വിവാഹ വാർഷിക വിശേഷങ്ങളാണ് പുതിയ വ്ളോഗിൽ ശ്രീക്കുട്ടി പങ്കുവെയ്ക്കുന്നത്.

ഭർത്താവ് മനോജിനൊപ്പം ക്ഷേത്ര ദർശനം നടത്തിയാണ് ഇരുവരുടെയും വിവാഹ വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായത്. ക്യാമറയ്ക്ക് മുന്നിൽ വരാൻ മനോജിന് താൽപര്യമില്ലാത്തതിനാൽ, കഷ്ടപ്പെട്ടാണ് അദ്ദേഹത്തെ വ്ലോഗിൽ ഉൾപ്പെടുത്തിയതെന്നും ശ്രീക്കുട്ടി പറയുന്നുണ്ട്. മകൾക്ക് ക്ലാസ്സുകളും ട്യൂഷനുമുള്ളതിനാൽ യാത്രാ പ്ലാനുകൾ ഒഴിവാക്കി, കറങ്ങി നടന്നാൽ അവളുടെ ഭാവിയെ അത് ബാധിക്കുമല്ലോ എന്ന ചിന്തയിൽ വേണ്ടെന്ന് വെച്ചതായും ശ്രീക്കുട്ടി പറയുന്നു.

''ഞങ്ങളുടെ ജീവിതയാത്ര പതിമൂന്നാം വർഷത്തിൽ എത്തി നിൽക്കുകയാണ്. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന് കേവലം ഒരു വർഷം മാത്രം മാർക്കിട്ട ആൾക്കാരുണ്ട്. ഡിവോഴ്സാകുമെന്ന് പലരും മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. ഞാനും ഏട്ടനും അങ്ങോട്ടും ഇങ്ങോട്ടും ഒരു അഡ്ജസ്റ്റ്മെന്റിൽ പോകുന്നു, അത്രമാത്രം. എന്റെ ആഗ്രഹങ്ങളെല്ലാം ഏട്ടൻ സാധിച്ചു തരാറുണ്ട്. പക്ഷെ, ഒരു മാസത്തിൽ 25 ദിവസവും വഴക്കും പിണക്കവും തന്നെയാണ്'', ശ്രീക്കുട്ടി കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്തെ ഒരു പ്രീമിയം റെസ്റ്റോറന്റിലായിരുന്നു വിവാഹ വാർഷികത്തോടനുബന്ധിച്ച ഡിന്നർ ഒരുക്കിയത്. എത്ര കാശുണ്ടെങ്കിലും താനൊരു സാധാരണ വ്യക്തിയാണ്. അതുകൊണ്ട് ഇതുപോലുള്ള റെസ്റ്റോറന്റിൽ നിന്ന് കഴിക്കാൻ ഇഷ്ടമില്ല, എന്നാൽ ചില സാഹചര്യങ്ങൾ കാരണം ഇവിടെ വരേണ്ടി വന്നതാണെന്നും താരം വ്യക്തമാക്കി.

YouTube video player