സോഷ്യൽ മീഡിയ താരമായ ദിയ കൃഷ്ണ ഭർത്താവ് അശ്വിനും മകൻ ഓമിക്കുമൊപ്പം മാലിദ്വീപിൽ പിറന്നാൾ ആഘോഷിച്ചു. സഹോദരിമാരായ അഹാന, ഇഷാനി, ഹൻസിക എന്നിവർ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയായ ആളാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ നാല് മക്കളിൽ ഒരാളായ ദിയയ്ക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി ദിയ പങ്കിടാറുമുണ്ട്. ഓ ബൈ ഓസി എന്ന പേരിൽ ഓര്‍ണമെന്‍സ് ബിസിനസും നടത്തുന്ന ദിയയുടെ ഭർത്താവ് അശ്വിൻ ആണ്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇവർക്കൊരു ആൺകുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. ഓമി എന്നാണ് കുഞ്ഞിനെ വിളിക്കുന്ന പേര്. ഓമിക്കും അശ്വിനുമൊപ്പം ഇത്തവണത്തെ തന്റെ പിറന്നാൾ മാലിദ്വീപിൽ ആഘോഷിക്കുന്നതിന്റെ വിശേഷങ്ങളും ദിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതോടൊപ്പം തന്നെ, ദിയക്ക് പിറന്നാൾ ആശംസകൾ നേർ‌ന്നുകൊണ്ട് സഹോദരിമാർ പങ്കുവെച്ച കുറിപ്പുകളും ശ്രദ്ധ നേടുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

''ഓമിയുടെ അമ്മ ഓസിക്ക് പിറന്നാൾ ആശംസകൾ'' എന്നാണ് അഹാന കൃഷ്ണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ദിയ കുഞ്ഞായിരുന്നപ്പോൾ അരികിലിരിക്കുന്ന തന്റെ പഴയ ചിത്രത്തിനൊപ്പം, ഓമിക്കൊപ്പമിരിക്കുന്ന പുതിയ ചിത്രവും, കുട്ടിക്കാലത്ത് ദിയയ്ക്കൊപ്പം ഡാൻസ് കളിക്കുന്ന വിഡിയോയും, ഓമിയെ കളിപ്പിക്കുന്ന പുതിയ വീഡിയോയും ചേർത്തുവച്ചാണ് അഹാനയുടെ ആശംസ.

''പിറന്നാളാശംസകൾ ഓസി. എപ്പോഴത്തേതുമെന്നതുപോലെ ഫണ്ണിയായും കൂളായും തുടരുക. കൂടുതലൊന്നും പറയുന്നില്ല. ഓമിയെ ഞങ്ങൾക്കു തന്നതിന് നന്ദി'', എന്നു പറഞ്ഞുകൊണ്ടായിരുന്നു ഇഷാനിയുടെ പിറന്നാൾ ആശംസ

''എന്റെ ഏറ്റവും ഫണ്ണി സിസ്റ്ററിന്, ഓമിയുടെ കൂൾ അമ്മക്ക് പിറന്നാൾ ആശംസകൾ. നമ്മൾ രണ്ടുപേരും ഇപ്പോൾ ഇരുപതുകളിലാണ്. ആദ്യമായിട്ടാണ് അങ്ങനെ സംഭവിക്കുന്നത്'', എന്നാണ് ദിയക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഹൻസിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ദിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നത്.