ചെറിയ ചെറിയ ആൽബങ്ങൾ ചെയ്തും അഭിമുഖങ്ങൾ നൽകിയുമൊക്കെ കിട്ടുന്ന പണമേ ഉള്ളൂവെന്നും രേണു സുധി. 

ന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അടുത്തിടെയായി മലയാളികൾക്ക് ഏറെ സുപരിചിതയാണ്. രേണുവിന്റെ റീലുകളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിനെല്ലാം വിമർശനങ്ങളും ഒപ്പം വാഴ്ത്തുകളുമെല്ലാം ഉണ്ടാകാറുമുണ്ട്. ഒരു വശത്ത് ഒരു കൂട്ടർ വിമർശനങ്ങൾ കടുപ്പിക്കുമ്പോൾ രേണുവിനെ അവരുടെ വഴിക്കു വിട്ടുകൂടെ എന്നും ഇഷ്ടമുള്ള ജോലി ചെയ്ത് എങ്ങനെയെങ്കിലും ജീവിക്കട്ടെ എന്നു പറയുന്നവരും ഉണ്ട്. വിമർശനങ്ങൾ തനിക്ക് ഇന്ധനങ്ങൾ പോലെയാണെന്നും താനത് കാര്യമാക്കാറില്ലെന്നുമാണ് രേണുവിന്റെ നിലപാട്. തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടുള്ളതാണ് രേണുവിന്റെ പുതിയ അഭിമുഖം.

തന്റെ ബാങ്ക് ബാലൻസ് കാണിച്ചുകൊണ്ടാണ് രേണു അഭിമുഖത്തിൽ സംസാരിക്കുന്നത്. ''951 രൂപയാണ് എന്റെ ബാങ്ക് ബാലൻസ്. ഇത്തവണ വിധവാ പെൻഷനും വന്നിട്ടില്ല, ഞാൻ വേറെ വിവാഹം കഴിച്ചെന്ന് സർക്കാരും വിചാരിച്ചു കാണുമോ? , വേറെ കല്യാണം കഴിച്ചിട്ടൊന്നുമില്ല'', എന്നാണ് രേണു ചിരിച്ചുകൊണ്ട് പറയുന്നത്. രേണു തമാശരൂപേണയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നതെങ്കിലും ഇതെല്ലാം കേട്ട് അവതാരകയുടെ കണ്ണു നിറയുന്നതും വീഡിയോയിൽ കാണാം.

അവതാരകയെ ആശ്വസിപ്പിക്കുന്ന രേണു കരയിപ്പിച്ചല്ലോ എന്നു പറഞ്ഞ് ക്ഷമാപണവും നടത്തുന്നുണ്ട്. ഇതിനിടെ, രേണു കണ്ണു തുടക്കുന്നതും വീഡിയോയിൽ കാണാം. ''കരയിപ്പിക്കാൻ പറഞ്ഞതല്ല. സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞതാണ്. പലരും എന്നെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പറയുന്നുണ്ട്. അതൊക്കെ സത്യമല്ലെന്ന് തെളിയിക്കണമല്ലോ. എല്ലാവരുടെയും വിചാരം ഞാൻ കോടികൾ ഉണ്ടാക്കുന്നു എന്നാണ്. ചെറിയ ചെറിയ ആൽബങ്ങൾ ചെയ്തും അഭിമുഖങ്ങൾ നൽകിയുമൊക്കെ കിട്ടുന്ന പണമേ ഉള്ളൂ. എന്റെ പേഴ്സണൽ കാര്യങ്ങൾ ഞാൻ സാധാരണ ആരോടും പറയാറില്ല. ഇതിപ്പോ സാഹചര്യം വന്നപ്പോൾ പറഞ്ഞുപോയതാണ്'', എന്നും രേണു കൂട്ടിച്ചേർത്തു.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News