സോഷ്യൽ മീഡിയയിൽ സബ്സ്ക്രിപ്ഷനിലൂടെ പണം നേടുന്ന സ്ത്രീകളെ ബിഗ് ബോസ് താരം രജിത് കുമാർ വിമർശിക്കുന്നു. ഭാവിയിൽ ഇവർക്ക് സമൂഹത്തിൽ വിലയുണ്ടാകില്ലെന്നും മക്കൾക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. Rajith Kumar against instagram subscription

സബ്‌സ്‌ക്രിപ്‌ഷൻ കണ്ഠനുകളിലൂടെ പണം സമ്പാദിക്കുന്ന സോഷ്യൽ മീഡിയ സ്ത്രീകളെ വിമർശിച്ച് ബിഗ് ബോസ് താരം രജിത് കുമാർ. പുതുതലമുറയിലെ കുട്ടികൾ പഠനത്തിന് താലപര്യമില്ലാതെ ഇത്തരം ഉഡായിപ്പിലൂടെയും ശരീര പ്രദർശനത്തിലൂടെയും പണമുണ്ടാക്കുന്ന കാഴ്ച കണ്ടപ്പോൾ തനിക്ക് വേദനയുണ്ടായെന്നും ശരീരം പ്രദർശിപ്പിച്ച് പണം സമ്പാദിക്കുന്നവർ കുടുംബ ജീവിതം നേരെ ചൊവ്വേ നടത്തുന്നവരായിരിക്കില്ലെന്നും രജിത് കുമാർ പറയുന്നു.

"സബ്സ്ക്രിബ്ഷൻ ഏതോ ചിലർ പതിനായിരവും ഇരുപതിനായിരവും സബ്സ്ക്രിബ്ഷൻ കൊണ്ട് മാസം നാൽപ്പത് ലക്ഷം, അമ്പത് ലക്ഷം, അറുപത് ലക്ഷം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ്, അത് കാണിച്ച് പുതിയ തലമുറയിലെ കുട്ടികളിൽ പഠനത്തിന് താൽപര്യമുണ്ടാക്കാതെ ഉടായിപ്പിലൂടെയും സൂത്രത്തിലൂടെയും ശരീരപ്രദർശനത്തിലൂടെയും എളുപ്പവഴിയിൽ പണമുണ്ടാക്കുന്ന കാഴ്ച കണ്ടപ്പോൾ എനിക്ക് വളരെ അധികം വിഷമം തോന്നി. ആരും പ്രതികരിച്ച് കണ്ടില്ല. ഞാൻ പ്രതികരണം നിർത്തിവെച്ചിരിക്കുകയാണ് താൽപര്യമില്ല. യാദവ കുലം നശിച്ചപ്പോൾ ശ്രീകൃഷ്ണൻ മൗനമായി ഇരുന്നത് പോലെ. വേണ്ടാത്ത കാര്യങ്ങൾ കൂടി വരുന്നു. രജിത് കുമാർ പറയുന്നു.

"മ്ലേച്ചമായ രീതിയിൽ ശരീരഭാ​ഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് പണം ഉണ്ടാക്കുന്ന സഹോദരിമാരുടെ എണ്ണം കൂടി വരുന്നു. സിനിമയിലും സീരിയലിലും കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിന് അന്തസുണ്ട്. അത് ജോലിയുടെ ധാർമികത. കുറ്റം പറയാൻ പറ്റില്ല, പികെ ആമിർ‌ഖാൻ പെർഫോം ചെയ്തത് പോലും ആ കഥാപാത്രത്തിന് അത് ആവശ്യമായിരുന്നതുകൊണ്ടാണ്. ശരീരം പ്രദർശിപ്പിച്ച് പണം സമ്പാദിക്കുന്നവർ കുടുംബ ജീവിതം നേരെ ചൊവ്വേ നടത്തുന്നവരായിരിക്കില്ല. ചിലർ വിവാഹമോചിതരാണ്. അവർക്ക് പുരുഷന്മാരോട് വൈരാ​ഗ്യവും വെറുപ്പും മാത്രമാണ്. ചില സ്ഥലങ്ങളിൽ ഭർത്താക്കന്മാരായ പുരുഷന്മാർ തന്നെ ക്യാമറ പിടിച്ച് കൊടുക്കുന്നതായും കാണാറുണ്ട്. മറ്റ് ചിലർക്ക് പണം സമ്പാദിച്ചാൽ എന്തും നേടാമെന്ന മിഥ്യ ധാരണയാണ്. പൊതുസമൂഹം നിങ്ങളെ കാണുന്നുണ്ടെന്ന് മറക്കരുത്."

"കുറച്ച് കഴിയുമ്പോൾ പട്ടിയുടെ വില പോലും സമൂഹത്തിൽ ഉണ്ടാവില്ല. ഈ പറയുന്ന സബ്സ്ക്രിബ്ഷൻ പാർട്ടികൾക്ക് മക്കളുണ്ടെങ്കിൽ അവരുടെ കൂടെ പഠിക്കുന്ന കുട്ടികളെ ഓർക്കുക. അവർ നിങ്ങളുടെ മക്കളെ ഏത് കണ്ണിലൂടെയാകും കാണുകയെന്ന് ചിന്തിച്ച് നോക്കുക. ചെറിയ വരുമാനത്തിൽ അഭിമാനത്തോടെ ജീവിച്ചാൽ അതിന്റേതായ ​ഗുണമുണ്ടാകും. ഇത്തരത്തിൽ ശരീര പ്രദർശിപ്പിക്കുന്നവർ അറിയുന്നില്ല ഈ പണം നാളെ മാരകമായ രോ​ഗങ്ങൾ പിടിപെട്ട് കഴിയുമ്പോൾ അത് ചികിത്സിക്കാൻ വേണ്ടി മുടക്കേണ്ടി വരുമെന്ന്." രജിത് കുമാർ പറയുന്നു.