ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
വർഷയും ശ്രീകാന്തും പിണക്കമെല്ലാം തീർത്ത് വീട്ടിലേയ്ക്ക് എത്തിയിരിക്കുകയാണ് . എന്നാൽ രേവതിയും സച്ചിയും പറഞ്ഞതുകൊണ്ടാണ് അവർ വീട്ടിലെത്തിയതെന്ന കുശുമ്പിലാണ് ചന്ദ്ര. അതുകൊണ്ട് തന്നെ ചന്ദ്രയ്ക്ക് സച്ചിയോടും രേവതിയോടുമുള്ള ദേഷ്യം കൂടിയിരിക്കുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
ഭാര്യമാരുടെ ദേഷ്യത്തെ പറ്റി പറയുകയാണ് സച്ചിയും സുധിയും ശ്രീകാന്തും. എന്നാൽ ഞങ്ങൾക്ക് ഭാര്യമാരെ ഒട്ടും പേടിയില്ലെന്ന് പറഞ്ഞ ശ്രീകാന്തും സുധിയും ശ്രുതിയുടെയും വർഷയുടെയും ഒരു ഫോൺ കാൾ വന്നപ്പോൾ തന്നെ പേടിച്ച് വിറച്ച് വേഗം ടെറസിൽ നിന്ന് താഴേക്ക് പോയി. എന്നാൽ രേവതി മാത്രം എന്താണ് തന്നെ ഇങ്ങനെ വിളിച്ച് പേടിപ്പിക്കാത്തതെന്ന് ഓർത്ത് സച്ചിയ്ക്ക് ഉറക്കം വന്നില്ല. അതുകൊണ്ട് അവൻ ഫോൺ എടുത്ത് രേവതിയെ അങ്ങോട്ട് വിളിച്ച് തന്നെ വിളിച്ച് ഉടൻ താഴേക്ക് വരാൻ പറയണമെന്നും പേടിപ്പിക്കണമെന്നും പറയുന്നു. രേവതിക്ക് അത് കേട്ടപ്പോൾ ശെരിക്കും ചിരിയാണ് വന്നത്. സച്ചിയുടെ ഓരോ കാര്യങ്ങൾ ആലോചിച്ച് അവൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.

പിറ്റേന്ന് പൂമാലകൾ ഓർഡർ ചെയ്തവർക്ക് നൽകാനായി വീട്ടിൽ നിന്നറങ്ങിയതാണ് രേവതി. അപ്പോഴാണ് മഹിമ അങ്ങോട്ട് വന്നത്. വർഷയുടെ വിവരങ്ങൾ അന്വേഷിക്കാൻ ആണെന്നും അവൾ ഞാൻ പറഞ്ഞതുകൊണ്ടാണ് വീട്ടിലേയ്ക്ക് തിരിച്ച് വന്നതെന്നും മഹിമ ചന്ദ്രയോട് തട്ടിവിട്ടു. ചന്ദ്ര അത് വിശ്വസിക്കുകയും ചെയ്തു. അപ്പോഴാണ് മാല വാങ്ങാനായി ഒരു കസ്റ്റമർ ചന്ദ്രോദയത്തിൽ എത്തിയത്. രേവതി അവിടെ ഇല്ലെന്നും അവൾ ഉള്ളപ്പോൾ വരാനും ചന്ദ്ര അവരോട് പറഞ്ഞെങ്കിലും അവർക്ക് ഇനി വരാൻ ആവില്ലെന്നും മാല എടുത്ത് തന്നാൽ മാത്രം മതിയെന്നും മറുപടി നൽകി. ഗതികെട്ട ചന്ദ്ര അവർക്ക്ക് മാല എടുത്ത് അളന്ന് മുറിച്ച് കൊടുത്തു. അത് കണ്ട മഹിമയ്ക്കും ശ്രുതിയ്ക്കും ചിരി അടക്കാൻ കഴിഞ്ഞില്ല. കസ്റ്റമർ പോയ ശേഷം ചന്ദ്രയെ കളിയാക്കാൻ എന്നോണം തനിക്കും ഒരു 200 രൂപയ്ക്ക് മാല താ എന്ന് മഹിമ ചന്ദ്രയോട് പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.


