മുൻപ് യാത്രകൾ മുടങ്ങിയതിനാൽ ഇത്തവണ ആരോടും പറയാതെയാണ് പോകുന്നതെന്നും, താൻ വളരെ ആവേശത്തിലാണെന്നും ജാസ്മിൻ വീഡിയോയിൽ വ്യക്തമാക്കി.

ബിഗ്ബോസിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നിരവധി ആളുകളുണ്ട്. അക്കൂട്ടത്തിലൊരാളാണ് ജാസ്മിൻ ജാഫർ. ആദ്യം നെഗറ്റീവ് ഇമേജ് ആയിരുന്നെങ്കിലും പിന്നീട് പ്രേക്ഷകപ്രീതി നേടിയെടുക്കാൻ ജാസ്മിന് സാധിച്ചിരുന്നു. സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള സൗഹൃദവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് അവസാനിച്ചതിനു ശേഷവും സോഷ്യൽ മീഡിയ ലോകത്ത് സജീവമായി തുടരുകയാണ് ജാസ്മിൻ ജാഫർ.

ആദ്യത്തെ സോളോ ട്രിപ്പിന്റെ വിശേഷങ്ങളാണ് ജാസ്മിൻ പുതിയതായി യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്.. യൂറോപ്പിലേക്കുള്ള യാത്രയുടെ പാക്കിങ്ങ് സംബന്ധമായ വിശേഷങ്ങളാണ് വീഡിയോയിൽ. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിശേഷങ്ങൾ അടുത്ത വീഡിയോകളിൽ ഉണ്ടാകുമെന്നും ജാസ്മിൻ അറിയിച്ചു. താൻ തനിച്ച് ഒരു ട്രിപ്പ് പോകുന്നു എന്നത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല എന്നാണ് ജാസ്മിൻ പറയുന്നത്.

''ഞാനൊരു സോളോ ട്രിപ് പോകുന്നു എന്നത് എനിക്കു പോലും വിശ്വസിക്കാന്‍ കഴിയുന്നില്ല. എവിടെ കിടന്നവളാ ... ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത് എനിക്ക് തന്നെ അത്ഭുതം തോന്നുന്നു. എനിക്കിത് സങ്കല്‍പിക്കാന്‍ പോലും കഴിയുന്നില്ല. ഈ വര്‍ഷം തുടങ്ങിയത് മുതല്‍ ഒരു ട്രിപ് പോകണം എന്ന് ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് പ്ലാനിങ് ചെയ്തുവെങ്കിലും അതൊന്നും നടന്നില്ല. കണ്ടകശനി പിന്നില്‍ നിന്ന് മാറാത്തത് കൊണ്ട് എല്ലാ യാത്രകളും മുടങ്ങിപ്പോയി.

മുൻ‌പ് ട്രിപ് പോകാന്‍ പ്ലാന്‍ ചെയ്യുമ്പോൾ റീലിലൂടെയോ മറ്റോ എല്ലാവരോടും ഞാൻ അക്കാര്യം പറയുമായിരുന്നു, അതുകൊണ്ടാണോ എല്ലാ ട്രിപ്പും മുടങ്ങിയത് എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. അതുകൊണ്ട് ഈ ട്രിപ്പിനെ കുറിച്ച് ഞാന്‍ അടുത്ത സുഹൃത്തുക്കളോു പോലും പറഞ്ഞിട്ടില്ല. എനിക്കറിയാത്ത ഒരു നാട്ടിലേക്ക് ഒറ്റയ്ക്ക് പോകുന്നു എന്നതിന്റെ എല്ലാ എക്‌സൈറ്റ്‌മെന്റോടു കൂടെയുമാണ് ഞാന്‍ യാത്ര ചെയ്യുന്നത്'', എന്നാണ് ജാസ്മിൻ വീഡിയോയിൽ പറയുന്നത്.

YouTube video player