അൻഷിത അക്ബർഷാ എന്ന അൻഷിത അഞ്ജി മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. തമിഴ് ബിഗ് ബോസിലും താരം മാറ്റുരച്ചിരുന്നു.
കൊച്ചി: മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് അൻഷിത അഞ്ജി എന്ന അൻഷിത അക്ബർഷാ. നിരവധി ഹിറ്റ് പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും താരം എല്ലാവർക്കും സുപരിചിതയാണ്. ചെല്ലമ്മ എന്ന സീരിയലിലൂടെ തമിഴകത്തും ഏറെ പരിചിതയാണ് അന്‍ഷിത.
തമിഴ് ബിഗ് ബോസിലും താരം മാറ്റുരച്ചിരുന്നു. ബിഗ് ബോസിൽ അന്‍ഷിത നൽകിയ ഇൻട്രോ വീഡിയോ മലയാളികളും തമിഴരും ഒരേപോലെ ഏറ്റെടുത്തിരുന്നു. "ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം കേരളത്തിലാണ്. തമിഴ്‌നാടിന് എന്നെ ചെല്ലമ്മയായിട്ട് മാത്രമേ അറിയൂ.
അതിനപ്പുറം അന്‍ഷിത ആരാണ് എന്താണ് എന്നൊക്കെ നിങ്ങളിനി നേരിട്ട് അറിയും", എന്നു പറഞ്ഞുകൊണ്ടായിരുന്നു ബിഗ്ബോസ് വേദിയിൽ അൻഷിത സംസാരിച്ചു തുടങ്ങിയത്. ഇപ്പോൾ ഒരു തമിഴ് യൂട്യൂബ് ചാനലിന് താരം നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. അൻഷിതയുടെ അമ്മയും അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്നു.
തന്റെ 20-ാമത്തെ വയസിൽ ഭർത്താവുമായി വേർപിരിഞ്ഞതാണെന്ന് അൻഷിതയുടെ അമ്മ അഭിമുഖത്തിൽ പറയുന്നു. അച്ഛനോട് ചെറുപ്പത്തിൽ തനിക്ക് ദേഷ്യമായിരുന്നു എന്നായിരുന്നു അൻഷിതയുടെ പ്രതികരണം. ''എന്റെ അച്ഛൻ നല്ല വ്യക്തിയാണ്. അമ്മയും അച്ഛനും ഒത്ത് പോകാൻ പറ്റാത്തതിനാൽ പിരിഞ്ഞെന്നേയുള്ളൂ. അച്ഛനെ അമ്മയും ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല.
ഞാനാണ് അച്ഛനിൽ നിന്നും കുറച്ച് കാലം അകലം പാലിച്ചത്. കുട്ടിക്കാലത്ത് അച്ഛനോട് എനിക്ക് ദേഷ്യമായിരുന്നു. എനിക്ക് അച്ഛനും അമ്മയും ഒരുമിച്ച് വേണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴും എല്ലാവരെയും ഒരുമിച്ച് വേണം. നിനക്കും അച്ഛനുമിടയിൽ പ്രശ്നങ്ങളില്ല, ഞങ്ങൾക്കിടയിലാണ് പ്രശ്നം, അതുകൊണ്ട് നീ അച്ഛനോട് സംസാരിക്കണം എന്ന് അമ്മയാണ് എന്നോട് പറഞ്ഞത്'', അൻഷിത അഭിമുഖത്തിൽ പറഞ്ഞു.
''ദെെവം എനിക്ക് കഷ്ടപ്പാടുകൾ തരും. എന്നാൽ ജീവിത കാലം മുഴുവൻ കഷ്ടപ്പെടെന്ന് പറഞ്ഞ് ഒരിക്കലും വിട്ടുകൊടുത്തിട്ടില്ല. തെറ്റിലേക്ക് പോയാലും എന്നെ അതിൽ നിന്നും പുറത്ത് കൊണ്ട് വരും. അതിന് പ്രധാന കാരണം അമ്മയുടെ പ്രാർത്ഥനയാണ്. വലിയ ദെെവ വിശ്വാസിയാണ് അമ്മ'', അൻഷിത കൂട്ടിച്ചേർത്തു.


