ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ
കഥ ഇതുവരെ
ഇഷിതയെ ഉപദ്രവിക്കാൻ കൈലാസ് തന്ത്രപരമായി അമ്മയെയും ഭാര്യയെയും വീട്ടിൽ നിന്ന് മാറ്റി. അവരെ സിനിമയ്ക്ക് പറഞ്ഞയച്ച കൈലാസ് നേരെ പോയത് ആദ്യം മയൂരിയെ കാണാനാണ്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം
മയൂരി ഇഷിതയോട് എല്ലാ കാര്യവും പറഞ്ഞിട്ടുണ്ടെന്ന് മനസ്സിലാക്കിയ കൈലാസ് നേരെ അവളുടെ വീട്ടിൽ എത്തി. രോഗിയായി കിടക്കുന്ന അവളുടെ അമ്മയോട് പോലും മോശമായി പെരുമാറാൻ അവൻ മടിച്ചില്ല. മയൂരി ഇനി മേലാൽ എന്തെങ്കിലും കാര്യം ആരോടെങ്കിലും പറഞ്ഞാൽ അമ്മയെ ഉൾപ്പടെ ജീവനോടെ തീർത്തേക്കുമെന്ന് ഭീഷണിപ്പെടുത്തി അവൻ അവിടെ നിന്നിറങ്ങി. വീട്ടിലെത്തിയ കൈലാസ് മദ്യപിച്ച് ലക്കുകെട്ട് നേരെ ഇഷിതയുടെ മുറിയിൽ കയറി ഒളിച്ചിരുന്നു. രാത്രിയിൽ ഇഷിത വീട്ടിലെത്തി ഡ്രസ്സ് മാറ്റാൻ മുറിക്കുള്ളിൽ കയറിയതും കൈലാസ് അവളെ കടന്ന് പിടിച്ചു. പേടിച്ചുപോയ ഇഷിത അവനോട് റൂം വിട്ട് പുറത്ത് പോകാൻ പറഞ്ഞെങ്കിലും കൈലാസ് കേട്ടില്ല. ഇഷിതയെ അവൻ ബലമായി പിടിച്ച് തള്ളി. ഇഷിത കട്ടിലിൽ നിന്നും താഴേക്ക് വീണു. വീണ ആഘാതത്തിൽ ഇഷിതയുടെ തലയിടിച്ച് അവളുടെ ബോധം പോയി. അയ്യോ ഇവൾ മരിച്ചോ എന്ന് പേടിച്ച് കൈലാസ് മുറിയിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
പക്ഷെ ഫ്‌ളാറ്റിന് താഴെ എത്തിയപ്പോഴേക്കും മഹേഷ് അവിടെ വന്നിരുന്നു. മഹേഷിനെ ആ സമയത് കൈലാസ് തീരെ പ്രതീക്ഷിച്ചിരുന്നില്ല. മഹേഷ് നേരെ അളിയനെയും കൂട്ടി ഫ്‌ളാറ്റിലേയ്ക്ക് പോയി. ഇഷിതയെ തിരക്കി അവൻ റൂമിൽ പോയെങ്കിലും ഇഷിത അവിടെ വീണ് കിടക്കുന്നത് കാണാത്ത പോലെ ആയിരുന്നു മഹേഷിന്റെ പ്രതികരണം. ഇനിയിപ്പോ ഇഷിത ശെരിക്കും അവിടെ ഇല്ലേ , അതോ ഉണ്ടോ , ഇടയ്ക്ക് എന്തെങ്കിലും സംഭവിച്ചോ എന്നൊന്നും ക്ലിയർ അല്ല. പാക്ഷേ കൈലാസ് നല്ല പേടിച്ച മട്ടുണ്ട്. മഹേഷ് റൂമിൽ പോയി നോക്കിയപ്പോൾ ഇഷിതയെ കണ്ടില്ലെങ്കിൽ അതിനിടയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അതെന്താണെന്നും ഇനി കഥയുടെ പോക്ക് എങ്ങോട്ടെന്നും അടുത്ത എപ്പിസോഡിൽ നമുക്ക് നോക്കാം.സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.