സോഷ്യൽ മീഡിയ താരങ്ങളായ മീത്ത് മിറി ദമ്പതികൾ പുതിയ വീട് നിർമ്മിച്ചതിനെക്കുറിച്ച് സംസാരിക്കുന്നു. കഠിനാധ്വാനവും പോസിറ്റീവ് ചിന്തയുമാണ് സ്വപ്നസാക്ഷാത്കാരത്തിന് പിന്നിലെന്ന് മിഥുൻ പറഞ്ഞു. പ്രതീക്ഷിച്ചതിലും വലിയ വീട് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് റിതുഷയും.

സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ് മീത്ത് മിറി കപ്പിള്‍സ്. കോമഡി റീല്‍സും ഡാന്‍സ് വീഡിയോകളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളുമൊക്കെയാണ് ഇവരുടെ കണ്ടന്റ്. മിഥുന്‍, റിതുഷ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. തലശ്ശേരിയാണ് സ്ഥലം. ഇവരുടെ കണ്ണൂര്‍ സ്ലാങ്ങിനും ഫാന്‍സ് ഏറെയാണ്. പാഞ്ചാലിവസ്ത്ര എന്ന പേരിൽ സ്വന്തമായി ഒരു ഓൺലൈൻ ക്ലോത്തിങ്ങ് ബ്രാൻഡും ഇവർക്കുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ പുതിയ വീടിന്റെ പാലുകാച്ചൽ. ഇതേക്കുറിച്ചാണ് പുതിയ അഭിമുഖത്തിൽ മിഥുനും റിതുഷയും സംസാരിക്കുന്നത്.

''ഇതൊക്കെ എന്റെ മാനിഫെസ്റ്റേഷനാണ്. സ്വപ്നം കണ്ടാൽ മാത്രം പോര അത് സാധിച്ചെടുക്കാൻ എപ്പോഴും നമ്മൾ വർക്ക് ചെയ്തുകൊണ്ടിരിക്കണം. നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്റേയും മിരിയുടേയും ഗിവ് ആന്റ് ടെയ്ക്കുണ്ട്. ഹൈ ഫൈ ഫാമിലി ഒന്നും അല്ല എന്റെയും മിരിയുടേയും. ചാണകം മെഴുകിയ വീട്ടിൽ ജനിച്ചു വളർന്നയാളാണ് ഞാൻ. എനിക്ക് ഇത്രത്തോളം ഉയർന്ന് വരാൻ കഴിയുമെങ്കിൽ‌ എല്ലാവർക്കും അത് സാധിക്കും. നമ്മൾ എപ്പോഴും പോസിറ്റീവായി ചിന്തിക്കുക. പോസിറ്റീവായി ചെയ്യുക. ആളുകൾക്ക് എപ്പോഴും നന്മ ചെയ്യുക. കുശുമ്പും കുന്നായ്മയും മാറ്റിവെച്ച് അവനവന്റെ ലൈഫ് ബെറ്ററാക്കാൻ വേണ്ടത് ചെയ്യുക. എല്ലാവർക്കും അപ്പോൾ ഇതുപോലൊരു വീട് സാധ്യമാകും. സ്വപ്നങ്ങൾ എല്ലാവർക്കും പണിതുയർത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു'', സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിൽ മിഥുൻ പറഞ്ഞു.

ചെറിയൊരു വീട് സ്വപ്നം കണ്ട എനിക്ക് വലിയൊരു വീട് കിട്ടിയപ്പോൾ അതിയായ സന്തോഷം തോന്നി എന്നായിരുന്നു റിതുഷയുടെ പ്രതികരണം. ''എനിക്ക് എപ്പോഴും ടെൻഷനായിരുന്നു. പെണ്ണുങ്ങൾ എപ്പോഴും ഭാവിയെ കുറിച്ച് ചിന്തിക്കുമല്ലോ. 3000 സ്ക്വയർഫീറ്റിൽ കൂടരുതെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷെ മൂവായിരം കടന്ന് നാലായിരമായി'', റിതുഷ അഭിമുഖത്തിൽ പറഞ്ഞു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming