ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
നവ്യയുടെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിന് പോകുകയാണ് നയനയും ആദർശും. തലേന്ന് തന്നെ പോകേണ്ടതായിരുന്നു എന്നും എന്നാൽ പോകാൻ കഴിയാത്തതുകൊണ്ട് നേരത്തെ ഇറങ്ങുകയാണെന്നും പറഞ്ഞ് മുത്തശ്ശനോട് മുത്തശ്ശിയോട് യാത്ര ചോദിച്ച ശേഷം അവർ ഇരുവരും നയനയുടെ വീട്ടിലേയ്ക്ക് പോകുകയാണ്.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം .
നവ്യയുടെ മകന്റെ നൂലുകെട്ട് ചടങ്ങിന് അനാമികയോട് വരുന്നില്ലേ എന്ന് ചോദിക്കുകയാണ് ജാനകി. താൻ വരുന്നില്ലെന്നും തനിക്ക് അങ്ങോട്ട് വന്നാൽ ഭ്രാന്ത് പിടിക്കുമെന്നും അനാമിക ജാനകിയോട് പറഞ്ഞു. എന്നാൽ നന്ദു ഇല്ലല്ലോ അവിടെ അതുകൊണ്ട് മോൾക്ക് വരാമായിരുന്നു എന്ന് ജലജ അവളെ നിർബന്ധിച്ചു. അനി എന്നോട് വരുന്നില്ലേ എന്നൊരു വാക്ക് പോലും ചോദിച്ചില്ലെന്നും അത് മാത്രമല്ല അവിടെ ആരെയും തനിക്ക് ഇഷ്ടമല്ലെന്നും അവൾ മറുപടി നൽകി. എങ്കിൽ അങ്ങനെ ആവട്ടെ എന്ന് ജലജയും പറഞ്ഞു.

ശേഷം അനന്തപുരിയിൽ നിന്ന് എല്ലാവരും നവ്യയുടെ വീട്ടിലേയ്ക്ക് പോകാൻ ഒരുങ്ങുകയാണ്. അതേസമയം വീട്ടിലെത്തിയ നയനയോട് ചന്ദുമോൾ അനന്തപുരിയിൽ ഉള്ള കാര്യം നവ്യ ചോദിക്കുന്നു. അത് ആദർശേട്ടന്റെ കുഞ്ഞാണോ എന്നും നീ എന്തിനാണ് ഇതെല്ലാം സഹിക്കുന്നത് എന്നും നവ്യ നയനയോട് പറഞ്ഞു. എന്നാൽ കുഞ്ഞിന്റെ അച്ഛൻ ആരെന്ന കാര്യം അറിയില്ലെന്നും അതിപ്പോ ആദർശേട്ടൻ ആണെങ്കിലും അല്ലെങ്കിലും ഞാൻ ഉൾക്കൊണ്ട് കഴിഞ്ഞെന്നും നയന മറുപടി നൽകി. ദയവു ചെയ്ത് അമ്മയും അച്ഛനും തൽക്കാലം ഇതറിയരുതെന്നും അവൾ നവ്യയോട് പറഞ്ഞു. അതേസമയം അനന്തപുരിയിൽ നിന്ന് എല്ലാവരും വീട്ടിലെത്തിക്കഴിഞ്ഞു. ആദർശിനാണെങ്കിൽ അവിടെ നിന്ന് ഒരു സമാധാനവുമില്ല. അഭി കാരണം നാണം കെടുന്നത് മുഴുവനും ആദർശാണ്. കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് കണ്ടെത്തിയാൽ മാത്രമേ ഈ പ്രശനം അവസാനിക്കൂ. അതാരാണെന്ന് എല്ലാവർക്കും ഉടനെ മനസ്സിലാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.


