അഖിൽ മാരാർക്ക് എതിരെ ഗുരുതര ആരോപണവുമായി മുൻ ബിഗ് ബോസ് താരം ഷിയാസ് കരീം. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അഖിൽ ആറ് കോടിയോളം രൂപ കൈപ്പറ്റിയെന്ന് ഷിയാസ് ആരോപിക്കുന്നു.

സംവിധായകനായി എത്തി പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 5ൽ വിജയി‌യായി ശ്രദ്ധിക്കപ്പെട്ട ആളാണ് അഖില്‍ മാരാര്‍. ട്വൻ്റി ട്വന്റി സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ നിന്ന് ജനവിധി തേടുകയാണ് അഖിൽ മാരാർ ഇപ്പോൾ. ഇതിനിടെ അഖിൽ മാരാരെ കുറിച്ച് മുൻ ബിഗ് ബോസ് താരവും മോഡലും നടനുമായ ഷിയാസ് കരീം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. കോടികൾ കൈപ്പറ്റിയാണ് അഖിൽ മാരാർ തിര‍ഞ്ഞെടുപ്പിൽ മൽസരിക്കുന്നത് എന്നാണ് ഷിയാസ് ആരോപിക്കുന്നത്.

''ഞാനൊരു കാര്യം പറയട്ടെ, പൈസ എന്തായാലും കിട്ടിയിട്ടുണ്ട്. അത് നൂറു ശതമാനം ഉറപ്പാണ്. ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും. കിട്ടിയിട്ടുണ്ടെന്ന് നമുക്ക് അറിയാമല്ലോ. അത് കാലം തെളിയിക്കും. ഉറപ്പാണ്. എനിക്ക് നുണ പറയേണ്ട കാര്യം ഇല്ല. എനിക്കറിയാമത്'', എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഷിയാസ് കരീം പറഞ്ഞത്.

മുൻപ് രമേശ് പിഷാരടി അഖിൽ മാരാരെക്കുറിച്ചു പറഞ്ഞ ചോദ്യങ്ങൾക്ക് മറുപടിയുമായും ഷിയാസ് കരീം രംഗത്തെത്തിയിരുന്നു. "അയാളുടെ കാലമല്ലേ. പിഷാരടി പറഞ്ഞ കാര്യത്തോട് നൂറ് ശതമാനം ഞാന്‍ യോജിക്കുന്നുണ്ട്. അതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഞാന്‍ പുള്ളിയെ പറ്റി ഒന്നും പറയേണ്ട ആവശ്യമില്ല. മുന്നെ പറഞ്ഞ് പറഞ്ഞ് മടുത്ത കാര്യമാണ്. ഞാന്‍ പറയുമ്പോള്‍ പുള്ളിക്ക് വല്ലാതെ റീച്ച് കിട്ടുകയാണ്. അതുകൊണ്ട് പറയേണ്ട ആവശ്യമില്ലല്ലോ. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു ഞാന്‍. ആ സീസണില്‍ പുള്ളി ഉണ്ടായിരുന്നെങ്കിലേ ഓടും കണ്ടം വഴി ഓടും. അഖിൽ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല. ബിഗ് ബോസ് ഈ ലോകത്തിലെ എല്ലാവരും കണ്ടുവെന്നാണ് പുള്ളിയുടെ വിചാരം", എന്നായിരുന്നു ഷിയാസ് കരീമിന്റെ വാക്കുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming