അടുത്തിടെ വിവാഹിതയായ ഗായിക ഗൗരി ലക്ഷ്മി, മുൻ ഭർത്താവ് ഗണേഷുമായുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി. Singer Gowry Lekshmi talks about her ex husband ganesh

പാട്ടുകളിലൂടെയും രാഷ്ട്രീയ നിലപാടുകളിലൂടെയും എപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാവുന്ന താരമാണ് ഗൗരിലക്ഷ്മി. പാടുന്ന പാട്ടിന്റെ പേരിലും, വസ്ത്രധാരണത്തിന്റെ പേരിലും പലപ്പോഴും അവർ സൈബർ അറ്റാക്കുകളും മറ്റും നേരിടാറുണ്ട്. താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെ മുറിവ് എന്ന പാട്ടിലൂടെ പുറംലോകത്തോട് പറഞ്ഞപ്പോഴും വലിയ രീതിയിൽ അധിക്ഷേപവും സൈബർ അറ്റാക്കുകളും ഗൗരിൽ ലക്ഷ്മി നേരിട്ടിരുന്നു. അടുത്തിടെ ബതാരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. വിഷ്വല്‍ ആര്‍ട്ടിസ്റ്റ് ആയ കലേഷ് ഗോവിന്ദന്‍ ആണ് വരൻ. മുൻ ഭർത്താവ് ഗണേഷും വിവാഹച്ചടങ്ങുകളിൽ നിറസാന്നിദ്ധ്യമായിരുന്നു.

ഇപ്പോഴിതാ മുൻ ഭർത്താവ് ഗണേഷുമായുള്ള ബന്ധത്തെ കുറിച്ച് ഗൗരിലക്ഷ്മി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. തന്റെ കല്യാണത്തിന് കമ്മൽ എടുക്കാൻ മറന്നുപോയിട്ട് അത് കൊണ്ടുവന്നുതന്നത് ഗണേഷ് ആണെന്നും പഴയ ബന്ധത്തിൽ വർക്കാവാത്ത കാര്യങ്ങൾ എല്ലാം മാറ്റിവച്ചതിന് ശേഷമാണ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നതെന്നും ഗൗരിലക്ഷ്മി കൂട്ടിച്ചേർത്തു.

"നമ്മൾ ഓരോ സ്റ്റേജിലൂടെയാണ് കടന്നു പോകുന്നത്. ആദ്യം ഒരു കല്യാണത്തിനുള്ളിൽ ഇരിക്കുന്നു. ചെറിയ പ്രശ്നങ്ങൾ പലപല കാരണങ്ങൾ കൊണ്ട് വരുന്നു. അവിടെ നമ്മൾ ശരിയായിട്ടുള്ളത് റിപ്പയർ ചെയ്യാൻ നോക്കുന്നു, ശരിയാകുന്നില്ല എന്ന് വരുമ്പോൾ സെപ്പറേറ്റ് ചെയ്യാൻ തീരുമാനിക്കുന്നു. പിന്നെ ഡിവോഴ്സിലേക്ക് എത്തുന്നു. ഡിവോഴ്സ് കഴിഞ്ഞ് ഒരു ഗ്യാപ്പ് ഉണ്ടാവും. ഓരോ സ്റ്റേജിലും നമ്മൾ മുന്നോട്ടു പോകുമ്പോൾ ഓരോ സാധനം സോർട്ട് ചെയ്താണ് പോകുന്നത്. ഈ വിഷമം ഒക്കെ തുടക്കത്തിലാണ് ഉണ്ടാകുന്നത്." ഗൗരി ലക്ഷ്മി പറയുന്നു.

"ഇപ്പോൾ പരാതികളും ദേഷ്യവും, നീ എന്തുകൊണ്ട് അത് ചെയ്തില്ല നീ ഇങ്ങനെ ചെയ്തില്ലേ എന്നൊക്കെയുള്ള ദേഷ്യവും പൊട്ടിത്തെറിയും എല്ലാം കഴിഞ്ഞുള്ള സ്ഥലത്ത് എത്തിക്കഴിഞ്ഞാണ് ഞാൻ കല്യാണം കഴിക്കുന്നത്. ആ നാടകം എല്ലാം അവസാനിച്ചതിനു ശേഷമാണ് ഞാൻ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നത്. അന്ന് രാവിലെ എന്റെ കല്യാണത്തിന് കമ്മല് മറന്നുപോയിട്ട് അവനാണ് എറണാകുളത്ത് നിന്ന് വെളുപ്പിനെ കമ്മലും കൊണ്ടുവന്നത്. നമ്മൾ തമ്മിൽ ഉള്ള ബന്ധം പൂർണമായും കഴിഞ്ഞു, ആ ബന്ധത്തിൽ എന്താണോ വർക്ക് ആവാത്തത് അത് മാറ്റി വെച്ചിട്ട് വർക്ക് ആകുന്ന സാധനങ്ങളും കൊണ്ട് മാത്രമാണ് നമ്മൾ മുൻപോട്ട് പോകുന്നത്. അതിലങ്ങനെ സങ്കടവും കാര്യങ്ങളും ഒന്നും, അവനുമില്ല എനിക്കുമില്ല." ഗൗരി ലക്ഷ്മി കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗൗരിലക്ഷ്മിയുടെ പ്രതികരണം.

13-ാം വയസില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചുകൊണ്ട് സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആളാണ് ഗൗരി ലക്ഷ്മി. മോഹന്‍ലാല്‍ നായകനായ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസനോവയിലെ സഖിയേ എന്ന ഗാനമായിരുന്നു അത്. ഗൗരിക്ക് 15 വയസ് ഉള്ളപ്പോഴാണ് ഈ ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളെജില്‍ നിന്ന് സംഗീതത്തില്‍ ബിഎയും കേരള സര്‍വ്വകലാശാലയില്‍ നിന്ന് എംഎയും ട്രിനിറ്റി കോളെജ് ലണ്ടനില്‍ നിന്ന് പെര്‍ഫോമേഴ്സ് സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ഗൗരി ലക്ഷ്മി എത്തിയത്.

YouTube video player