താരദമ്പതികളായ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ഒരു എഐ നിർമ്മിത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറല്‍. ഇരുവരും വഴക്കിട്ട് പിരിയുന്നതും പിന്നീട് ഒന്നിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബി​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥികളായി എത്തിയ ഇരുവരും പിന്നീട് പ്രണയിക്കുകയും ഷോയ്ക്ക് ശേഷം വിവാഹിതരാകുകയുമായിരുന്നു. ദമ്പതികൾക്കിപ്പോൾ രണ്ട് പെൺമക്കളുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇവർ. തങ്ങളുടെ ചെറിയ വലിയ വിശേഷങ്ങളെല്ലാം താരങ്ങൾ പങ്കിടാറുമുണ്ട്. എന്നാൽ പേളിയുടേയും ശ്രീനിഷിന്റേയും ഒരു എഐ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇരുവരും വീട്ടിൽ വഴക്കുണ്ടാക്കി പിരിയുന്നതും അവസാനും ഒന്നിക്കുന്നതുമാണ് എഐ വീഡിയോയിൽ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. പേളിയോടുള് ദേഷ്യത്തിൽ വീട്ടിലെ സാധനങ്ങളെല്ലാം ശ്രീനിഷ് അടിച്ചുപൊളിക്കുന്നുണ്ട്. 'ഇതെല്ലാം നിന്റെ പ്രശ്നമാണ്. എന്റേതല്ല', എന്ന് ആക്രോശിച്ച് കൊണ്ട് പേളിയോട് ശ്രീനിഷ് പറയുന്നു. ഒടുവിൽ പേളി വീട്ടിൽ നിന്നും ഇറങ്ങി പോകുന്നു. എന്നാൽ പേളിയെ ഒരിക്കലും പിരിയാനാകില്ലെന്ന് മനസിലാക്കിയ ശ്രീനിഷ് അവരെ തേടി പോകുകയും ഒന്നിക്കുകയും ചെയ്യുന്നതാണ് വീഡിയോ.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. പലരും രസകരമായാണ് വീഡിയോയെ നോക്കി കണ്ടതെങ്കിൽ മറ്റുചിലർ വിമർശനം ഉന്നയിച്ചു. സന്തോഷകരമായി പോകുന്ന അവരുടെ കുടുംബത്തെ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് വിമർശനം. എന്നാൽ വീഡിയോയിലെ മിസ്റ്റേക്കുകൾ രസകരമായ രീതിയിൽ കമന്റ് ചെയ്യുന്നവരും ധാരാളമാണ്. 'പേളി ചേച്ചി എന്തിനാ പിണങ്ങി പോയപ്പോള്‍ സ്കൂള്‍ ബസില്‍ കയറിയത്, ശ്രീനിഷിന്‍റേത് പൊളി ലുക്ക്, എഐ ആണെങ്കിലും ഇത്രയൊക്കെ വേണമായിരുന്നോ? അവര്‍ ഹാപ്പിയായിട്ടല്ലേ കഴിയുന്നത്, കരഞ്ഞു കരഞ്ഞു ലാസ്റ്റ് പേളിക്ക് മൂന്ന് കാലായി, എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. പേളിയും ശ്രീനിഷും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

View post on Instagram

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming