ഒരു അവാർഡ് ചടങ്ങിന് പോകുന്നുവെന്ന് പറഞ്ഞ് കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചാണ് ഗംഗ ഈ സന്തോഷവാർത്ത സർപ്രൈസായി അറിയിച്ചത്.

ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഗംഗ എന്ന തിരുവനന്തപുരംകാരി. ബ്യൂട്ടി വ്ലോഗുകൾ ആണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവയ്ക്കാറുണ്ട്. ഈയടുത്താണ് ഗംഗ സ്വന്തമായി വീട് വച്ചത്. താൻ വിവാഹിതയാകാൻ പോകുന്ന സന്തോഷം അടുത്തിടെ ഗംഗം അറിയിച്ചിരുന്നു. അടുത്ത സുഹൃത്തിനെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്ന് വെളിപ്പെടുത്തിയെങ്കിലും ആളുടെ പേരോ മുഖമോ ഗംഗ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷമാണ് ഗംഗ തന്റെ വ്ളോഗിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. സ്വന്തമായി ഒരു കാർ വാങ്ങിയതാണ് ആ വലിയ സന്തോഷം. ടാറ്റ കർവ് ഓട്ടോമാറ്റിക് ഇവിയാണ് ഗംഗ സ്വന്തമാക്കിയത്. വീട്ടുകാർക്ക് സർപ്രൈസ് ആയിരുന്നു ഈ വിവരം.

"ഇതൊരു സർപ്രൈസ് വീഡിയോയാണ്. ഇന്നലെ രാത്രിയൊന്നും ഞാൻ ഉറങ്ങിയിട്ടില്ല. ഇന്ന് ഞാൻ ഞങ്ങളുടെ ലൈഫിലെ ആദ്യത്തെ കാർ എടുക്കാൻ പോവുകയാണ്. വീട്ടുകാർക്ക് ഇതേ കുറിച്ച് ഒരു ഐഡിയയും ഇല്ല. ഒരു അവാർഡ് ഫംങ്ഷനുണ്ട്. അതിൽ പങ്കെടുക്കാൻ കുടുംബസമേതം പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടുകാരോട് ഒരുങ്ങാൻ പറഞ്ഞത്. ഫഹദ് ഫാസിലാണ് അവാർ‍ഡ് തരുന്നത് എന്നൊക്കെയാണ് ഞാൻ അമ്മയോടും വീട്ടിൽ എല്ലാവരോടും പറഞ്ഞത്. എന്തു പറയണമെന്ന് പോലും എനിക്ക് ഇപ്പോൾ അറിയില്ല. അമ്മയ്ക്ക് സർപ്രൈസ് കണ്ടാൽ അറ്റാക്ക് വരുമോയെന്ന് അറിയില്ലെ", എന്നാണ് ഗംഗ വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്.

''ചെറുപ്രായത്തിൽ തന്നെ എന്റെ മകൾ ഇതെല്ലാം സാധിച്ചെടുത്തല്ലോ. ഒരു ഒന്നൊന്നര സർപ്രൈസായിരുന്നു. അടുത്ത മാസമെ കാർ കിട്ടൂ എന്നല്ലേ പറഞ്ഞത്. അതുകൊണ്ട് തീരം പ്രതീക്ഷിച്ചില്ല'' എന്നായിരുന്നു കാർ കണ്ട് അമ്പരന്ന ശേഷം ഗംഗയുടെ അമ്മയുടെ പ്രതികരണം

YouTube video player