ഇന്ത്യന്‍ സിനിമയിലെ എല്ലാ റെക്കോര്‍ഡുകളും ഭേതിച്ച് പ്രദര്‍ശനം തുടരുകയാണ് ആമിര്‍ഖാന്‍ നായകനായ ദംഗല്‍. ഗുസ്തി താരവും പരിശീലകനുമായ മഹാവീര്‍ ഫോഗട്ടിനെ വെള്ളിത്തിരയില്‍ പകര്‍ന്നാടിയ അമീര്‍ ഏറെ പ്രശംസകള്‍ നേടി. ദംഗല്‍ സിനിമയൊരുക്കുന്നതിന് മുമ്പുള്ള ഒരു രഹസ്യം വെളുപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകയായ ദിവ്യ റാവു.

അമീര്‍ ഖാന്‍ നോ പറഞ്ഞിരുന്നെങ്കില്‍ ആ അവസരം കാത്തിരുന്നത് മലയാളത്തിന്റെ പ്രയതാരം മോഹന്‍ലാലിനെ ആിരുന്നുവെന്നാണ് ദിവ്യ പറയുന്നത്. മഹാവീര്‍ ഭോഗട്ടിന്റെ ജീവിതം സിനിമയാക്കാം എന്ന ആശയം ഉദിച്ചത് മലയാളിയായ ദിവ്യ റാവുവിന്റെ തലയിലാണ്. യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ക്രിയേറ്റിവ് ഹെഡായി വര്‍ക്ക് ചെയ്യുന്ന വിദ്യ ഒരു ചാനല്‍ പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 യൂണിവേഴ്‌സിറ്റി തലത്തില്‍ ഗുസ്തി മത്സരങ്ങളില്‍ വിജയം നേടിയിട്ടുള്ള താരമാണ് മോഹന്‍ലാല്‍. അമീര്‍ ഖാന്‍, മോഹന്‍ലാല്‍, കമല്‍ ഹാസ്സന്‍ എന്നിവരാണ് മഹാവീര്‍ ഭോഗട്ടായി പരിഗണനയിലുണ്ടായത്. എന്നാല്‍ ആദ്യം കഥയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ തിരക്കഥ റെഡിയാക്കി വരാന്‍ അമീര്‍ ആവശ്യപ്പെടുകയായിരുന്നു. 2012ലാണ് മഹാവീര്‍ ഭോഗട്ടിനെക്കുറിച്ചുള്ള വാര്‍ത്ത ദിവ്യ വായിക്കുന്നത്. പിന്നീട് ദിവ്യയും സുഹൃത്തുക്കളും സംവിധായകന്‍ നിതേഷ് തിവാരിയോട് സംസാരിച്ചു. അങ്ങനെ ചെറിയ സ്വപ്‌നം വലുതാകുകയായിരുന്നു.