ലൂസിഫര്‍ ഒരുങ്ങുന്നു, പൃഥ്വിരാജ് തിരക്കഥ കേള്‍പ്പിച്ചു, പ്രതികരണവുമായി മോഹൻലാല്‍‌- വീഡിയോ

മോഹൻലാല്‍‌ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫര്‍. യുവ സൂപ്പര്‍‌സ്റ്റാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നതുകൂടിയാണ് ആ കാത്തിരിപ്പിന്റെ കാരണം. എന്തായാലും സിനിമയുടെ ഒരുക്കങ്ങള്‍‌ പൂര്‍ത്തിയായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍‌.

ഒടിയന്റെ ലൊക്കേഷനിലെത്തി പൃഥ്വിരാജ് മോഹൻലാലിനെ ലൂസിഫറിന്റെ തിരക്കഥ വായിച്ചുകേള്‍പ്പിച്ചു. ഇന്നാണ് ലൂസിഫറിന്റെ തിരക്കഥ ലാലേട്ടനെ വായിച്ച് കേൾപ്പിച്ചത്. ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കണം, അതിന് മുന്നോടിയായി ഒരുപാട് ഒരുപാട് ജോലികൾ ബാക്കിയുണ്ട്- പൃഥ്വിരാജ് പറയുന്നു. ലൂസിഫർ വളരെ നല്ല സിനിമയായിരിക്കുമെന്ന് മോഹൻലാല്‍‌ പറഞ്ഞു. സിനിമയുടെ മേക്കിങിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകൾ ഉണ്ട്. വലിയ മഹത്തായ സിനിമയൊന്നുമല്ല, സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റർടെയ്നർ. എന്റർടെയ്നർ ഉണ്ടാക്കാൻ അത്ര എളുപ്പമല്ല. എല്ലാ രീതയിലും മികച്ച സിനിമയായിരിക്കും ലൂസിഫർ- മോഹൻലാല്‍‌ പറഞ്ഞു.