തങ്ങള്‍ക്കിടയിലെ സൗഹൃദം നഷ്ടപ്പെട്ടതിന്‍റെ കാരണം വ്യക്തമാക്കി കൊണ്ടു തൃഷരംഗത്ത് എത്തിരിക്കുന്നു. അടുത്തിടയ്ക്ക് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു തൃഷ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ക്കിടയില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ കൂടുതലും മാധ്യമസൃഷ്ടിയാണെന്നു തൃഷ പറയുന്നു. ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതു ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ ആയിരുന്നില്ല. അത് ഇരുവര്‍ക്കും പരസ്പരം അറിയാവുന്ന സുഹൃത്തുക്കള്‍ മൂലമുള്ള പ്രശ്‌നങ്ങളായിരുന്നു. 

പരസ്പരമുള്ള കലഹം മൂലം കുറച്ചു കാലം സംസാരിക്കാതെ ഇരുന്നു. എന്നാല്‍ ഞങ്ങള്‍ ഇരുവരും പരസ്പരം നല്ലതു വരണം എന്ന് ആഗ്രഹിക്കുന്നവരാണ്. 

നിലവില്‍ തൃഷയുടെയും നയന്‍സിന്റെയും ചിത്രങ്ങള്‍ ഒരുമിച്ചാണു റിലിസ് ചെയ്തിരിക്കുന്നത്. നയന്‍താരയുടെ കാഷ്‌മോരയും തൃഷയുടെ കൊടിയും.