‘എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമാണ്. നഗ്നതയെ ലൈംഗികതയുമായി മാത്രം ബന്ധിപ്പിക്കേണ്ടതില്ല. തന്‍റെ ടോപ്പ് ലെസ് ചിത്രങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയായി നല്‍കിയിരിക്കുകയാണ് പോപ്പ് ഇതിഹാസം മൈക്കള്‍ ജാക്സന്‍റെ മകളും മോഡലുമായ പാരിസ് ജാക്സണ്‍. 

നഗ്നത സൗന്ദര്യമാണെന്നും വിവസ്ത്രയായിരിക്കുമ്പോള്‍ പ്രകൃതിയിലേക്ക് മടങ്ങുന്ന അനുഭവമാണെന്നും പാരിസ് പറയുന്നു. വിവസ്ത്രയായിരിക്കുമ്പോഴാണ് ഞാന്‍ സൗന്ദര്യം തിരിച്ചറിയുന്നത്. പരിഹാസങ്ങളെ ഭയക്കുന്നില്ല. 

പ്രകൃതിയുമായി ഏറ്റവും അടുക്കുന്നതും ആ സമയത്തു തന്നെ. സമൂഹ മാധ്യമങ്ങളില്‍ എനിക്കെതിരെ നല്ലതോതില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. എന്നാലും ഞാന്‍ നഗ്നതയെ ആഘോഷിക്കും. എനിക്ക് ഭയമില്ല. പാരിസ് ജാക്സണ്‍ പറയുന്നു.