Asianet News MalayalamAsianet News Malayalam

പുല്‍വാമയിലുണ്ടായ ഭീകരാക്രമണം: പാക് താരങ്ങള്‍ക്ക് ഇന്ത്യൻ സിനിമയില്‍ വിലക്ക്

ജമ്മു കശ്‍മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച്, പാക്കിസ്ഥാൻ സിനിമ താരങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Pulwama attack total ban on Pakistani actors and artistes in India announces AICWA
Author
Mumbai, First Published Feb 19, 2019, 2:07 PM IST

ജമ്മു കശ്‍മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച്, പാക്കിസ്ഥാൻ സിനിമ താരങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജമ്മുകശ്‍മിരിലെ പുല്‍വാമയില്‍ നമ്മുടെ സൈനികര്‍ക്ക് എതിരെ ഉണ്ടായ ഭീകരാക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിക്കുന്നു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ്  അസോസിയേഷൻ രാജ്യത്തിനൊപ്പം നിലയുറപ്പിക്കുന്നു.  പാക്കിസ്ഥാൻ താരങ്ങള്‍ക്കും കലാകാരൻമാര്‍ക്കും ഇന്ത്യയില്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതായി അറിയിക്കുന്നു. വിലക്കേര്‍പ്പെടുത്തിയ പാക്കിസ്ഥാൻ കലാകാരൻമാരുമായി ആരെങ്കിലും പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്ക് എതിരെയും കടുത്ത നടപടിയുണ്ടാകും- -  ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ്  അസോസിയേഷൻ  അറിയിച്ചു.  

ആതിഫ് അസ്‍ലാം റാഹത് ഫതെ അലിഖാൻ എന്നിവരുടെ പുതിയ ഗാനങ്ങള്‍ ടീ സീരിസ് നീക്കം ചെയ്‍തിട്ടുണ്ട്. ഭീകരാക്രമണത്തില്‍ പ്രതിഷേധ സൂചകമായി അമിതാഭ് ബച്ചനടക്കമുള്ളവര്‍ രണ്ട് മണിക്കൂര്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു. വിരേന്ദ്ര സെവാഗ്, സുരേഷ് റെയ്ന തുടങ്ങിയവര്‍ പരസ്യ ചിത്രീകരണവും നിര്‍ത്തിവച്ചിരുന്നു. ടോട്ടല്‍ ധമാല്‍ എന്ന തന്റെ പുതിയ സിനിമ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്ന് അജയ് ദേവ്ഗണും അറിയിച്ചിരുന്നു.

 

Follow Us:
Download App:
  • android
  • ios