'കാട്ര് വെളിയിടൈ' എന്ന മണിരത്നം ചിത്രത്തിലെ ഗാനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.  ചിത്രത്തിലെ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ഗാനങ്ങള്‍ പലതും ഇപ്പോള്‍ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു.  എന്നാല്‍ ഇതില്‍ ഏറ്റവും ഹിറ്റായ  'സരട്ട് വണ്ടിയില' എന്ന ഗാനം ഒരു മലയാളം ഗാനവുമായി സാമ്യമുണ്ടെന്നാണ് ചില മലയാളം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ ചര്‍ച്ച.

സുധീര്‍ അമ്പപ്പാടിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ബ്രേക്കിംഗ് ന്യൂസ് ലൈവ് എന്ന ചിത്രത്തിലെ ഗാനത്തിനാണ്  'സരട്ട് വണ്ടിയില' എന്ന ഗാനവുമായി വലിയ തോതില്‍ സാമ്യം തോന്നുന്നത്. മോഹന്‍ സിത്താരയാണ് ഈ ഗാനത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്.  'സരട്ട് വണ്ടിയില' എന്ന ഗാനം ആലപിച്ചിരിക്കുന്നത് എ.ആര്‍.റഹ്മാമനും, ടിപ്പു, നിഖിത ഗാന്ധി എന്നിവരാണ്. 

രണ്ട് ഗാനങ്ങളും കേള്‍ക്കുക

മലയാളം ഗാനം