കേളമ്പാക്കം ഈസ്റ്റ് കോസ്റ്റ് റോഡില്‍ സിനിമയുടെ ഒരു ഭാഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. രജനിയുടെ വലതുകാലിനാണ് പരുക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. താരത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2.0 എന്നു പേരിട്ടിരിക്കുന്ന യന്തരിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതും സംവിധായകന്‍ ശങ്കറാണ്.