ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഇതിഹാസം സച്ചിന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിയപ്പോഴും പ്രേക്ഷക മനസില്‍ കപ്പടിക്കുകയാണ്. ബയോപിക് ഡോക്യൂഫിഷന്‍ എന്ന നിലയില്‍ എത്തിയ ചിത്രം സച്ചിന്‍റെ ക്രിക്കറ്റ് വ്യക്തിജീവിതം ഒരുപോലെ പറയുന്നു. സിനിമയിലെ സച്ചിന്റെ കഥപാത്രത്തിന് വേഷം നല്‍കിയിരിക്കുന്നത് സച്ചിന്‍ തന്നെയാണ്. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി സച്ചിന്‍ വാങ്ങിയ പ്രതിഫലം ഞെട്ടിപ്പിക്കുന്ന അത്രയുമുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പറയുന്നത്.
ജംയിസ് എറിക്‌സണ്‍ സംവിധാനം ചെയ്ത സിനിമയാണ് 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്'. മേയ് 26 നാണ് സിനിമ റിലീസ് ചെയ്തിരുന്നത്. ചിത്രത്തില്‍ സച്ചിന്‍ എത്ര പ്രതിഫലം വാങ്ങി എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. 35 കോടി മുതല്‍ 40 കോടി വരെയാണ് ഇതെന്നാണ ഹിന്ദി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
എന്നാല്‍ ഇതല്ല പ്രതിഫലമെന്നും, പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് സിനിമയുടെ വക്താവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത കൊടുത്തിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും വക്താവ് പറയുന്നു. പ്രതിഫലം വാങ്ങാതെയാണ് സച്ചിന്‍ അഭിനയിച്ചത് എന്ന വാര്‍ത്തയും തള്ളുന്നുണ്ട് സച്ചിന്‍റെ വക്താവ്
