ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിജു മട്ടന്നൂര്‍ ഒരു മുഴുനീള ചിത്രവുമായി എത്തുന്നു. സഹദേവന്‍ ചിരിക്കുന്നില്ല എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്.
പെയ്ത്ത്, ദി ബിയോണ്ട് എന്നീ ഹ്രസ്വചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയുടെ പിന്‍ബലത്തിലാണ് ബിജു മട്ടന്നൂര്‍ ഫീച്ചര്‍ സിനിമയുമായി എത്തുന്നത്. പെയ്‍ത്തിന് ഏഴോളം പുരസ്‍കാരങ്ങളും ദ ബിയോണ്ടിന് ദേശീയ അന്താരാഷ്‍ട്ര പുരസ്കാരങ്ങള്‍ ഉള്‍പ്പടെ 32 പുരസ്‍കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എം ഷാഹുല്‍ ഹമീദാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളുള്‍പ്പടെയുള്ളവരുടെ കാര്യങ്ങള്‍ ഉടന്‍ പ്രേക്ഷകരെ അറിയിക്കുമെന്ന് സംവിധായകന്‍ ബിജു മട്ടന്നൂര്‍ പറഞ്ഞു.
