'ശരിക്കും എനിക്ക് ബീഫായിരുന്നു ഇഷ്ടം; ചിലര്‍ പറഞ്ഞു കേരളത്തില്‍ ബീഫ് പ്രശ്നമാണെന്ന്'

First Published 8, Apr 2018, 4:56 PM IST
Samuel Robinson Facebook post About  Porotta and Beef Curry Kerala
Highlights
  • 'ശരിക്കും എനിക്ക് ബീഫായിരുന്നു ഇഷ്ടം; ചിലര്‍ പറഞ്ഞു കേരളത്തില്‍ ബീഫ് പ്രശ്നമാണെന്ന്'

സുഡാനി ഫ്രം നൈജീരിയ എന്ന് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത നൈജീരിയന്‍ താരമാണ് സാമുവല്‍ റോബിന്‍സണ്‍. തനിക്ക് ലഭിച്ച പ്രതിഫലം കുറഞ്ഞു പോയെന്നും കേരളത്തില് വര്‍ണവിവേചനം നിലനില്‍ക്കുന്നതായും കാണിച്ച് സാമുവല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. 

തുടര്‍ന്ന് തനിക്ക് ആവശ്യമായ പ്രതിഫലം ലഭിച്ചെന്നും പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്നും കാണിച്ച് സാമുവല്‍ വീണ്ടും ഫേസ്ബുക്കിലെത്തി. ഇതിനെല്ലാം ശേഷം മറ്റൊരു ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സമുവലിന്‍റെ മറ്റൊരു പോസ്റ്റ്.  തനിക്ക് കേരളം മിസ് ചെയ്യുന്നെന്നും മലായാളത്തില്‍ മറ്റൊരു പ്രൊജക്ടിനായി കാത്തിരിക്കുകയാണെന്നും എനിക്ക് പൊറോട്ടയും ബീഫ് കറിയും കഴിക്കാന്‍ കൊതിയാകുന്നെന്നും കാണിച്ച് സുഡുമോന്‍ ഇട്ട പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് കാരണം.

ആദ്യം പൊറോട്ടയും ബീഫും വേണമെന്ന് കുറിപ്പിട്ട സാമുവല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് തിരുത്തി ചിക്കന്‍ എന്നാക്കി. തുടര്‍ന്ന് അത് മട്ടന്‍ എന്നാക്കിയും മാറ്റി. ഇതിന്‍റെ കാരണം ചോദിച്ചപ്പോള്‍ സാമുവലിന്‍റെ മറുപടിയാണ് രസകരം.  തനിക്ക് ബീഫ് തന്നെയാണ് ഇഷ്ടമെന്നും ചിലര്‍ കേരളത്തില്‍ ബീഫ് പ്രശ്നമാണെന്നു പറഞ്ഞപ്പോള്‍ മാറ്റിയതാണെന്നുമായിരുന്നു സാമുവലിന്‍റെ മറുപടി. 

ഏതോ ഒരു മലയാളി സുഡുവിന് കൊടുത്ത പണിയാണിത്. കേരളത്തില്‍ ബീഫ് കഴിക്കുന്നത് പ്രശ്നമാണെന്ന് ഒരാള്‍ സാമുവലിനെ ധരിപ്പിക്കുകയായിരുന്നു. എന്തായാലും ബീഫും പൊറോട്ടയും കേരളത്തിലെ ദേശീയ ഭക്ഷണമാണെന്നടക്കമുള്ള കമന്‍റുകളും പ്രശ്നങ്ങളില്ലെന്നും പറഞ്ഞതോടെ സാമുവല്‍ വീണ്ടും തന്‍റെ ഇഷ്ട കറിയായ ബീഫിലേക്ക് തന്നെ മടങ്ങി.

loader