രാജ്‍കുമാര്‍ ഹിറാനിയുടെ ഏറ്റവും വലിയ ഹിറ്റ് പികെ
ഇന്ത്യന് സ്ക്രീനില് ഈ വര്ഷത്തെ ഏറ്റവും വലിയ ആദ്യദിന കളക്ഷന് സഞ്ജുവിന്റെ പേരിലായിരുന്നു. സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്നു രാജ്കുമാര് ഹിറാനി ചിത്രം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം മാത്രം നേടിയത് 34.75 കോടിയായിരുന്നു. കളക്ഷനിലെ ഈ ഞെട്ടിക്കല് റിലീസ് ദിനം കൊണ്ട് അവസാനിക്കുന്നതല്ല എന്നാണ് ആദ്യ വാരാന്ത്യത്തില് ചിത്രം ബോക്സ്ഓഫീസില് നേടിയ തുക സൂചിപ്പിക്കുന്നത്.
വെള്ളി-34.75 കോടി, ശനി-38.60 കോടി, ഞായര്-46.71 കോടി, തിങ്കള്-25.35 കോടി എന്നിങ്ങനെയാണ് സഞ്ജു ഇതുവരെ നേടിയ കളക്ഷന്. എല്ലാംകൂടി കൂട്ടിയാല് ആകെ 145.41 കോടി! പലപ്പൊഴും ബോളിവുഡിലെ സൂപ്പര്താര ചിത്രങ്ങള്ക്ക് പോലും അപ്രാപ്യമായ കളക്ഷനാണ് ഇത്.
മുന്നാഭായ് എംബിബിഎസ് മുതല് പികെ വരെ ചെയ്ത നാല് സിനിമകളും സൂപ്പര് ഹിറ്റുകളാക്കിയ സംവിധായകനാണ് രാജ്കുമാര് ഹിറാനി. സഞ്ജുവും ആ ഗണത്തിലേക്ക് എത്തുമെന്ന കാര്യത്തില് ട്രേഡ് അനലിസ്റ്റുകള്ക്കൊന്നും തര്ക്കമില്ല. ഹിറാനിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ പികെയെ കളക്ഷനില് സഞ്ജു മറികടക്കുമോ എന്ന് മാത്രമാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്.
