വീരെ ദി വെഡ്ഡിംഗ് എന്ന സിനിമയില്‍ വൈബ്രേറ്റര്‍ രംഗത്ത് അഭിനയിച്ചതിന്റെ പേരില്‍ സ്വര ഭാസ്കറിന് വൻ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ അത്തരമൊരു പരിഹാസം കലര്‍ന്ന വിമര്‍ശനത്തിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് സ്വര ഭാസ്‍കര്‍. സ്വര ഭാസ്‍കറിന്റെ അച്ഛൻ സാമൂഹ്യ മാധ്യമത്തിലിട്ട ഒരു പോസ്റ്റിന് കമന്റിട്ട ആള്‍ക്കാണ് സ്വര രൂക്ഷമായി മറുപടി നല്‍കിയത്.

സ്വരയുടെ അച്ഛൻ ചിത്രപു ഉദയ് ഭാസ്കറിന്റെ പോസ്റ്റിന് അഗ്നിവീര്‍ എന്ന ആളായിരുന്നു പരിഹാസത്തില്‍ കമന്റിട്ടത്. വൈബ്രൈറ്റര്‍ രംഗത്തിന്റെ ഫോട്ടോ ഇട്ടായിരുന്നു കമന്റ്. ആരാണ് ആണിത്. എന്താണ് അവര്‍ ചെയ്യുന്നത്. സംശയമുണ്ട് എന്നായിരുന്നു കമന്റ്. സംശയം തോന്നുണ്ടെങ്കില്‍ അച്ഛനോട് ചോദിക്കണ്ട എന്നോടു തന്നെ ചോദിക്കൂ എന്നായിരുന്നു സ്വരയുടെ മറുപടി.

ഞാനൊരു നടിയാണ്. വൈബ്രേറ്റര്‍ ഉപയോഗിക്കുന്നതായിട്ടാണ് അഭിനയിക്കുന്നത്. എന്തെങ്കിലും സംശയം തോന്നുണ്ടെങ്കില്‍ അടുത്തതവണ അച്ഛനോട് ചോദിക്കണ്ട, എന്നോട് നേരിട്ട് ചോദിക്കാം. നിങ്ങളുടെ പേരിനൊപ്പമുള്ള വീര്‍ മാറ്റൂ. പ്രായമായവരെ ഇങ്ങനെ പരിഹസിക്കുന്നവര്‍ വീരൻമാരല്ല- സ്വര ഭാസ്കര്‍ മറുപടിയായി പറഞ്ഞു.