മെഗാ സ്റ്റേജ് ഈവന്റ്  'വിസ്‍മയ സന്ധ്യ' ഏഷ്യാനെറ്റില്‍

മസ്‍കറ്റില്‍ സംഘടിപ്പിച്ച മെഗാ സ്റ്റേജ് ഈവന്റ് 'വിസ്‍മയ സന്ധ്യ' ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു. സൂപ്പര്‍സ്റ്റാര്‍ മോഹൻലാലിന്റെ വിസ്‍മയ പ്രകടനത്തിന് പുറമെ ആശ ശരത്, ശ്വേതാ മേനോൻ, അര്‍ച്ചന, മൃദുല തുടങ്ങിയവരുടെ നൃത്തവും സുരാജ് വെഞ്ഞാരമൂട്, ജഗദീഷ്, നോബി, നെല്‍സണ്‍ എന്നിവര്‍ ഒരുക്കിയ സ്‍കിറ്റുകളും എം ജി ശ്രീകുമാര്‍, വിവേകാനന്ദൻ, മൃദുല വാര്യര്‍, ശ്രേയ എന്നിവരുടെ സംഗീത വിരുന്നും സദസ്സിനെ ഇളക്കി മറിച്ചു.

ഏഷ്യാനെറ്റില്‍ 'വിസ്‍മയന്ധ്യ' ഏപ്രില്‍ എട്ട് ഞായറാഴ്‍ച വൈകുന്നേരം ആറ് മുതല്‍ സംപ്രേഷണം ചെയ്യുന്നു.