ദില്ലി: കൊവിഡ് 19 ലോക്ക് ഡൗണില്‍ രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യ ഇന്‍റര്‍നെറ്റ് സേവനമോ. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഒരു സന്ദേശം പറയുന്നത് മെയ് 17 വരെ സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ടെലികോം കമ്പനികള്‍ ഒരുക്കിയിട്ടുണ്ട് എന്നാണ്. ഹിന്ദിയിലാണ് ഈ മെസേജ് പ്രചരിക്കുന്നത്. 

'സൗജന്യ ഇന്‍റര്‍നെറ്റ് ആളുകളുടെ ജോലി എളുപ്പമാക്കും. എല്ലാവരും വീട്ടില്‍ തുടരുക, കൊവിഡ് പരത്തുന്നത് തടയുക. ഫ്രീ ഇന്‍റര്‍നെറ്റ് ഓഫര്‍ റീച്ചാര്‍ജ് ചെയ്യുന്നതായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക' എന്നും സന്ദേശത്തില്‍ പറയുന്നു. മെയ് 17 വരെയാണ് ഈ ഓഫര്‍ എന്നും നല്‍കിയിട്ടുണ്ട്. 

Read more: പ്രവാസികളെ പറ്റിച്ച് വാട്‌സ്‌ആപ്പ് സന്ദേശം; രജിസ്റ്റര്‍ ചെയ്യാന്‍ നിരവധി ലിങ്കുകള്‍; മുന്നറിയിപ്പ്

എന്നാല്‍, വൈറല്‍ മെസേജ് വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) അറിയിച്ചു. സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വ്യാജ വെബ്‌സൈറ്റിലേക്കാണ് നയിക്കുക. ടെലികോം കമ്പനികളോ ടെലികോം മന്ത്രാലയമോ ഇത്തരമൊരു ഓഫര്‍ പുറത്തിറക്കിയതായി അറിയിച്ചിട്ടില്ല എന്നും പിഐബി ട്വീറ്റ് ചെയ്തു. 

Read more: മുക്കത്തെ ബ്ലാക്ക്മാനും വാട്സ്ആപ്പ് സന്ദേശങ്ങളും; സത്യവും മിഥ്യയും എന്ത്; തന്ത്രപരമായി പൊലീസ് പിടിച്ചത് ആരെ