Asianet News MalayalamAsianet News Malayalam

കൊവിഡ് 19നെ തടയാന്‍ വിറ്റമിന്‍ ഡി! ഈ വാദത്തില്‍ കഴമ്പുണ്ടോ?

മദ്യം മുതല്‍ കഞ്ചാവ് വരെ കൊവിഡിന് മരുന്നാണെന്ന വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പടരുകയാണ്. വിറ്റമിന്‍ ഡി(Vitamin D) യെ കുറിച്ചുള്ള പ്രചാരണവുമുണ്ട് ഇക്കുട്ടത്തില്‍. 

no evidence for vitamin D is effective in preventing Covid 19
Author
Bangkok, First Published Mar 10, 2020, 3:43 PM IST

ബാങ്കോക്ക്: കൊവിഡ് 19നെ (കൊറോണ വൈറസ്) ചെറുക്കാന്‍ ഇതുവരെ മരുന്നുകളോ വാക്‌സിനുകളോ കണ്ടെത്തിയിട്ടില്ല. എന്നാല്‍ മദ്യം മുതല്‍ കഞ്ചാവ് വരെ കൊവിഡിന് മരുന്നാണെന്ന വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പടരുകയാണ്. ഇക്കൂട്ടത്തില്‍ വിറ്റമിന്‍ ഡി(Vitamin D) യെ കുറിച്ചുള്ള പ്രചാരണവുമുണ്ട്. 

Read more: കൊവിഡ് 19 കൊതുകിലൂടെ പകരുമോ; ലോകാരോഗ്യസംഘടന പറയുന്നത്

ഫേസ്‌ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് വിറ്റമിന്‍ ഡിയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ പകര്‍ച്ചവ്യാധി പോലെ പടര്‍ന്നത്. കൊറോണ വൈറസ് ബാധയുടെ സാധ്യത കുറയ്ക്കാൻ വിറ്റാമിൻ ഡി സഹായിക്കുമെന്നുള്ള വാദങ്ങളെല്ലാം പൊള്ളത്തരമാണെന്നും ശാസ്‌ത്രീയ അടിത്തറയില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ ഫാക്‌ട് ചെക്ക് തെളിയിക്കുന്നു.

തായ്‌ലന്‍ഡിലെ ഒരു ക്ലിനിക്കിന്‍റെ പേരിലുള്ള(Dr.dew clinic) ഫേസ്‌ബുക്ക് പോസ്റ്റാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ പ്രചാരണങ്ങളിലൊന്ന്. 'കൊറോണ വൈറസ് ബാധയില്‍ നിന്ന് വിറ്റമിന്‍ ഡി രക്ഷിക്കും' എന്ന തലക്കെട്ടിലാണ് ഈ എഫ്‌ബി പോസ്റ്റ്. തായ് ഭാഷയിലുള്ള ഈ കുറിപ്പ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും പ്രചരിച്ചിരുന്നു. 

no evidence for vitamin D is effective in preventing Covid 19

കൊവിഡ് 19 വൈറസില്‍ നിന്നോ മറ്റ് വൈറസ്‌ബാധകളില്‍ നിന്നോ വിറ്റമിന്‍ ഡി രക്ഷിക്കില്ലെന്ന് എഎഫ്‌പി സ്ഥിരീകരിച്ചിട്ടുണ്ട്. വിറ്റമിന്‍ ഡി എങ്ങനെയാണ് വൈറസിനെ തടയുന്നത് എന്ന് ശാസ്‌ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. കൊവിഡ് 19നെ ചെറുക്കാന്‍ മരുന്നോ വാക്‌സിനോ ചികിത്സയോ ഇതുവരെ പ്രാബല്യത്തിലില്ലെന്ന് ലോകാരോഗ്യസംഘടന(WHO) വ്യക്തമാക്കിയതാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios