ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും മുന്‍ നായകനുമായ എം എസ് ധോണിക്ക് ആദരമായി ഏഴ് രൂപയുടെ പുതിയ നാണയം പുറത്തിറക്കുന്നതായാണ് ഫോട്ടോ പ്രചരിക്കുന്നത്
ദില്ലി: രാജ്യത്ത് പ്രധാന വ്യക്തികള്‍ക്ക് ആദരമായി പ്രത്യേക നാണയങ്ങള്‍ പുറത്തിറക്കാറുണ്ട്. ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും മുന്‍ നായകനുമായ എം എസ് ധോണിക്ക് ആദരമായി ഏഴ് എന്ന നമ്പര്‍ എഴുതിയിട്ടുള്ള പുതിയ നാണയം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുകയാണോ? പ്രചാരണത്തിന്‍റെ സത്യാവസ്ഥ അറിയാം.
പ്രചാരണം
എം എസ് ധോണിയുടെ ചിത്രവും അദേഹത്തിന്‍റെ ജേഴ്‌സി നമ്പറായ ഏഴും രേഖപ്പെടുത്തിയ നാണയം രാജ്യത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം. 'തല' ഒരിക്കല്‍ക്കൂടി തിളങ്ങുന്നു എന്നും നാണയത്തിന്‍റെ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ കാണാം. എം എസ് ധോണിയെ ആരാധകര്‍ സ്നേഹപൂര്‍വം വിളിച്ചിരുന്ന പേരാണ് 'തല'. ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് നാണയം പുറത്തിറക്കുന്നത് എന്നും പ്രചാരണത്തില്‍ പറയുന്നു.

വസ്‌തുത
എം എസ് ധോണിക്ക് ആദരമായി അദേഹത്തിന്‍റെ ചിത്രവും ഏഴാം നമ്പറുമുള്ള പുതിയ നാണയം ആര്‍ബിഐ പുറത്തിറക്കുന്നു എന്ന പ്രചാരണം വ്യാജമാണ്. ധോണിക്ക് ആദരമായി നാണയം പുറത്തിറക്കുന്നതായി കേന്ദ്ര സര്‍ക്കാരോ ആര്‍ബിഐയോ ഇതുവരെ അറിയിച്ചിട്ടില്ല.
