സുസ്മിത  മെഴ്‌സിഡസ് എഎംജി ജിഎൽഇ 53 കൂപ്പെ കാറാണ് തനിക്ക് തന്നെ സമ്മാനമായി നല്‍കിയെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അറിയിച്ചത്. 

മുംബൈ: മുൻ മിസ് യൂണിവേഴ്‌സ് സുസ്മിത സെന്‍ സ്വയം ഒരു സമ്മാനം നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സുസ്മിത മെഴ്‌സിഡസ് എഎംജി ജിഎൽഇ 53 കൂപ്പെ കാറാണ് തനിക്ക് തന്നെ സമ്മാനമായി നല്‍കിയെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അറിയിച്ചത്. ബ്യൂട്ടി ആന്‍റ് ദി ബീസ്റ്റ് എന്നാണ് ചിത്രത്തിന് സുസ്മിത ക്യാപ്ഷന്‍ നല്‍കിയത്. 

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

ഇതിനൊപ്പം തന്നെ കാര്‍ അനാവരണം ചെയ്യുന്ന വീഡിയോയും സുസ്മിത പങ്കുവച്ചിട്ടുണ്ട്. ഡ്രൈവിംഗ് ഇഷ്ടപ്പെടുന്ന സ്ത്രീയായ എനിക്ക് താന്‍ തന്നെ നല്‍കുന്ന സുന്ദരമായ സമ്മാനം എന്നതാണ് ഇതിന് സുസ്മിത നല്‍കിയ ക്യാപ്ഷന്‍. ഈ വീഡിയോയില്‍ തന്‍റെ പുതിയ മെഴ്‌സിഡസ് ബെന്‍സ് കാര്‍ സുസ്മിത ഓടിക്കുന്നുണ്ട്. ആയിരക്കണക്കിന് പേരാണ് സുസ്മിതയുടെ പോസ്റ്റിന് കമന്‍റ് ചെയ്തിരിക്കുന്നത്. 

View post on Instagram

സുസ്മിതയുടെ സഹോദരന്‍ രാജീവ് സെന്‍ അടക്കം പോസ്റ്റില്‍ കമന്‍റ് ചെയ്തിട്ടുണ്ട്. അതേ സമയം വെബ് സീരിസായ ആര്യയുടെ മൂന്നാം സീസണിന്‍റെ ഷൂട്ടിംഗിന്റെ തിരക്കിലാണ് സുസ്മിത. ഇൻസ്റ്റാഗ്രാമിൽ നേരത്തെ പങ്കുവച്ച പോസ്റ്റില്‍ സുസ്മിത ആര്യ വെബ് സീരിസിലെ റോളില്‍ മേക്കപ്പ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. മുംബൈയിൽ എഎംജി ജിഎൽഇ 53 കൂപ്പെ കാറിന്‍റെ എക്സ് ഷോറൂം വില 1.63 കോടിയാണ്. ഓണ്‍ റോഡ് വില 1.92 കോടിയുമാണ് എന്നാണ് കാർ ദേഖോ റിപ്പോര്‍ട്ട് പറയുന്നത്. 

സുസ്മിതാ സെന്നുമായി വേർപിരിഞ്ഞു? ചിത്രങ്ങള്‍ നീക്കം ചെയ്ത് ലളിത് മോദി

'റാമി'നു മുന്‍പ് 'രാങ്കി'; തൃഷയുടെ ആക്ഷന്‍ ത്രില്ലര്‍ തിയറ്ററുകളിലേക്ക്: സ്‍നീക്ക് പീക്ക് വീഡിയോ