സാധാരണ വലുപ്പത്തിലുള്ളതല്ല, ഭീമൻ എ​ഗ് റോളാണിത്. ഫുഡ് ബ്ലോ​ഗർമാരായ വിവേക്-അയിഷ എന്നിവരുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വ്യത്യസ്തമായ ഈ എ​ഗ് റോളിന്‍റെ വീഡിയോ പ്രചരിക്കുന്നത്. 

അടുത്തിടെ 'ബാഹുബലി പാനി പൂരി' (Bahubali Pani Puri) തയ്യാറാക്കുന്ന തട്ടുകട ഉടമയുടെ വീഡിയോ (Video) നാം കണ്ടതാണ്. ഇപ്പോഴിതാ മറ്റൊരു ബാഹുബലി ഭക്ഷണമാണ് സൈബര്‍ ലോകത്ത് (cyber world) വൈറലാകുന്നത്. സംഭവം ഒരു എ​ഗ് റോളാണ് (Egg Roll). 

സാധാരണ വലുപ്പത്തിലുള്ളതല്ല, ഭീമൻ എ​ഗ് റോളാണിത്. ഫുഡ് ബ്ലോ​ഗർമാരായ വിവേക്-അയിഷ എന്നിവരുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വ്യത്യസ്തമായ ഈ എ​ഗ് റോളിന്‍റെ വീഡിയോ പ്രചരിക്കുന്നത്. നാസിക്കിൽ നിന്നുള്ള ഈ എ​ഗ് റോളിന്റെ നീളമാണ് അതിന്‍റെ പ്രത്യേകത. 1.5 അടിയാണ് എ​ഗ് റോളിന്റെ നീളം. വലിപ്പം കൊണ്ട് ബാഹുബലി റോൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. 

ആറ് മുട്ടകളാണ് ഈ എ​ഗ് റോൾ തയ്യാറാക്കാനായി വേണ്ടത്. ഒപ്പം ചിക്കൻ കീമയും ചിക്കൻ മസാലയും ഉള്ളിയും കെച്ചപ്പും മറ്റുചില ചേരുവകളും കൂടി ചേര്‍ത്താണ് സംഭവം തയ്യാറാക്കുന്നത്. ബാഹുബലി റോൾ തയ്യാറാക്കുന്നത് എങ്ങനെയാണെന്നും വീഡിയോയില്‍ കാണാം. 300 രൂപയാണ് ഒരു എഗ് റോളിന്‍റെ വില.

View post on Instagram

Also Read: 20 മിനിറ്റ് കൊണ്ട് 10 കിലോയുള്ള എഗ്ഗ് റോള്‍ കഴിക്കാമോ? സമ്മാനം ഇതാണ്...