Asianet News MalayalamAsianet News Malayalam

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കാം ഈ നാല് നട്സുകള്‍...

രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ രോഗപ്രതിരോധ ശേഷി ദുർബലമാവുക മുതല്‍ മാനസിക സമ്മര്‍ദ്ദത്തിന് വരെ കാരണമാകും. പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. 

4 nuts to get good sleep at night
Author
First Published Nov 19, 2023, 9:43 PM IST

ശരീരത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഉറക്കം ഏറെ അനുവാര്യമായ കാര്യമാണ്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ രോഗപ്രതിരോധ ശേഷി ദുർബലമാവുക മുതല്‍ മാനസിക സമ്മര്‍ദ്ദത്തിന് വരെ കാരണമാകും. പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. 

എന്തായാലും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില നട്സുകളെ പരിചയപ്പെടാം... 

ഒന്ന്... 

ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതിനാല്‍ രാത്രി കുറച്ച് ബദാം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

രണ്ട്...

കശുവണ്ടി അഥവാ അണ്ടിപരിപ്പ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അണ്ടിപരിപ്പില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടും. അതിനാല്‍ അണ്ടിപരിപ്പ് കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

മൂന്ന്... 

വാള്‍നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വാള്‍‌നട്സില്‍ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡും ഉറക്കത്തിന് സഹായിക്കും. ഇല തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

നാല്...

പിസ്തയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍ ധാരാളമായി അടങ്ങിയിട്ടുള്ള നട്‌സുകളിലൊന്നാണ് പിസ്ത.  
രാത്രി ഭക്ഷണം കഴിച്ചശേഷം കുറച്ച് പിസ്ത കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read:  മുട്ടയോ പനീറോ; പ്രോട്ടീന്‍റെ മികച്ച ഉറവിടം ഏത്?

youtubevideo

Follow Us:
Download App:
  • android
  • ios