Asianet News MalayalamAsianet News Malayalam

അതിരാവിലെ വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കൂ; അറിയാം അഞ്ച് പ്രയോജനങ്ങൾ

ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

5 benefits of Drinking fenugreek water on an empty stomach
Author
First Published Aug 25, 2024, 4:35 PM IST | Last Updated Aug 25, 2024, 5:08 PM IST

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഉലുവ.   ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ദഹനം 

അതിരാവിലെ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. അതുപോലെ അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ ദഹനപ്രശ്നങ്ങളെ അകറ്റാനും ഉലുവ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

2. കൊളസ്ട്രോള്‍  

 ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാനും  ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

3. പ്രമേഹം 

ഉലുവ കുതിര്‍ത്ത് വെള്ളം രാലിലെ കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 

4. പ്രതിരോധശേഷി 

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉലുവ വെള്ളം ദിവസവും കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

5. വണ്ണം കുറയ്ക്കാന്‍ 

ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി, വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും  ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Also read: മലബന്ധം ഉടനടി മാറ്റാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios