ചിപ്‌സ് പോലുള്ള ഭക്ഷണസാധനങ്ങള്‍ പാക്കറ്റ് തുറന്നുകഴിഞ്ഞാല്‍ പിന്നെ അതില്‍ ബാക്കിവരുന്നവ സൂക്ഷിച്ചുവയ്ക്കുന്നത് എപ്പോഴും 'ടാസ്‌ക്' ആണ്. കാറ്റ് കയറാതെയും ചീത്തയാകാതെയും അവ എങ്ങനെ എടുത്തുവയ്ക്കാമെന്നത് ചിന്തിച്ച് സമയം നമ്മളെത്ര സമയമാണ് കളയാറ്. 

ഒടുവില്‍ ഒന്നുകില്‍ പാക്കറ്റ് അതുപോലെ മടക്കി റബര്‍ ബാന്‍ഡ് ഇട്ടുവയ്ക്കും. അതല്ലെങ്കില്‍ ക്ലിപ് ചെയ്യും. ചിലര്‍ പകുതി കഴിച്ച ശേഷം പാക്കറ്റ് അങ്ങനെ തന്നെ എയര്‍ടൈറ്റ് കണ്ടെയ്‌നറുകളിലേക്ക് ഇറക്കിവയ്ക്കും. 

ഇതൊക്കെ ചെയ്താലും പാക്കറ്റ് ഭക്ഷണത്തിന് അതിന്റെ തനത് രുചി നിലനില്‍ക്കണമെങ്കില്‍ അത് സീല്‍ ചെയ്ത് വയ്ക്കുന്നത് തന്നെയാണ് നല്ലത്. ഇങ്ങനെ സീല്‍ ചെയ്യാന്‍ ഒരെളുപ്പവഴി നിര്‍ദേശിച്ചാലോ! അതെ, അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു വീഡിയോ വൈറലാവുകയുണ്ടായി. 

സോഷ്യല്‍ മീഡിയയില്‍ കണ്‍ന്റ് മെയ്ക്കറായ ഒരു സ്ത്രീയാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. 'butterhag' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ആദ്യമായി ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇത് വ്യാപകമായി പങ്കുവയ്ക്കപ്പെടുകയുണ്ടായി. 

ഒരു പ്രത്യേകരീതിയില്‍ പാക്കറ്റ് മടക്കിയെടുത്താല്‍ വൃത്തിയായി സീല്‍ ചെയ്തതിന് തുല്യമാകുമെന്നാണ് ഇവര്‍ പറയുന്നത്. വീഡിയോയില്‍ ഇത് വ്യക്തമായി കാണിക്കുന്നുമുണ്ട്. 

വീഡിയോ കാണാം...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by 2 Stuntish®️ (@2stuntish)

 

പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം തന്നെ ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ദൈനംദിനജീവിതത്തില്‍ ഏറെ പ്രയോജനപ്പെടുന്ന ഒരു 'ടിപ്' ആയതിനാല്‍ തന്നെ ഇപ്പോഴും വീഡിയോയ്ക്ക് കാഴ്ചക്കാര്‍ കൂടിക്കൊണ്ടിരിക്കുകയാണ്.

Also Read:- ഇനി കേക്ക് വാങ്ങിക്കുമ്പോള്‍ ഇങ്ങനെ കട്ട് ചെയ്താലോ; വൈറലായ വീഡിയോ...