കൊവിഡ് 19നെതിരെ പ്രതിരോധം തീര്‍ക്കാന്‍ രാജ്യം ലോക്ക്ഡൗണിലായപ്പോള്‍ മിക്ക സിനിമാ താരങ്ങളും പാചക പരീക്ഷണത്തിലും വീട്ടുജോലികളിലും സജീവമാവുകയാണ്. ഇതിന്റെയെല്ലാം വിശേഷങ്ങള്‍ ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന താരങ്ങളും നിരവധിയാണ്. 

എന്നാല്‍ ഇതിനിടെ വ്യത്യസ്തമാവുകയാണ് ബോളിവുഡ് നടന്‍ രാഹുൽ ബോസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു ചെറുവീഡിയോ. അടുക്കളയില്‍ പാചക പരീക്ഷണത്തിനിടെ എടുത്ത വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. 

Also Read:- 'ഇതെന്താണെന്ന് ഞങ്ങള്‍ക്കും മനസിലായിട്ടില്ല'; ലോക്ക്ഡൗണ്‍ കാലത്തെ പാചക പരീക്ഷണവുമായി താരം...

'ഞാന്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. എനിക്ക് കുക്കിംഗ് അറിയില്ല. ഒന്നും ഉണ്ടാക്കാനറിയില്ല. ഇതെന്റെ ആദ്യ പരീക്ഷണമാണ്. അതുകൊണ്ട് തന്നെ ആദ്യം റൊട്ടിയില്‍ പരീക്ഷണം നടത്താമെന്നോര്‍ത്തു...' എന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പമാണ് രാഹുൽ ബോസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

 


കണ്ടിട്ട് ആദ്യ പരീക്ഷണം വിജയമാണെന്നും, ഇനിയും പ്രാക്ടീസ് ചെയ്താല്‍ നന്നായി പാചകം ചെയ്യാനാകുമെന്നുമെല്ലാം ആരാധകര്‍ അഭിപ്രായവും അറിയിച്ചിട്ടുണ്ട്. 

Also Read:- ലോക്ക്ഡൗണ്‍ കാലത്തെ ബോളിവുഡ് താരങ്ങള്‍ വിനിയോഗിക്കുന്നത് ഇങ്ങനെയാണ്...

നേരത്തേ ബോളിവുഡ് താരങ്ങളായ കരീഷ്മ കപൂര്‍, മലൈക അറോറ, കത്രീന കെയ്ഫ്, ആലിയ ഭട്ട് എന്ന് തുടങ്ങി നീണ്ട ഒരു നിര തന്നെ സോഷ്യല്‍ മീഡിയയില്‍ പാചക പരീക്ഷണങ്ങളെക്കുറിച്ച് വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു. ആയുഷ്മാന്‍ ഖുറാനയെപ്പോലെ ചില നടന്മാരും വീട്ടുകാര്‍ക്ക് വേണ്ടി ലോക്ക്ഡൗണ്‍ സ്‌പെഷ്യല്‍ വിഭവങ്ങള്‍ പരീക്ഷിച്ച വിശേഷം ആരാധകരോട് പങ്കുവച്ചിരുന്നു. 

'ദില്‍ ദഡ്കനേ ദോ', 'മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍', 'ദ ജാപ്പനീസ് വൈഫ്', '15 പാര്‍ക്ക് അവന്യൂ', 'ഇംഗ്ലീഷ്', 'ആഗസ്റ്റ്', 'ജന്‍കാര്‍ ബീറ്റ്‌സ്', 'മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് രാഹുൽ ബോസ്. സോഷ്യല്‍ മീഡിയയിലും താരപ്പകിട്ടില്ലാതെ സജീവമായ വ്യക്തി കൂടിയാണ് ഇദ്ദേഹം.