ഞാവല്‍പ്പഴത്തില്‍ വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം, നാരുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഡയറ്റില്‍ ഞാവല്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് ഞാവല്‍ (ജാമുൻ, ജാവ പ്ലം). വേനൽക്കാലത്തും മഴക്കാലത്തും ഇന്ത്യയിലുടനീളം വ്യാപകമായി വളരുന്ന ഞാവല്‍പ്പഴത്തില്‍ വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം, നാരുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഡയറ്റില്‍ ഞാവല്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ

ഫൈബര്‍ ധാരാളം അടങ്ങിയ ഞാവല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

2. ദഹനം

നാരുകള്‍ അടങ്ങിയ ഞാവല്‍പ്പഴം മലബന്ധത്തെ ഒഴിവാക്കാനും ദഹന പ്രശ്നങ്ങളെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

3. ഹീമോഗ്ലോബിൻ

ഇരുമ്പും വിറ്റാമിൻ സിയും കൊണ്ട് സമ്പുഷ്ടമായ ഞാവല്‍ ഹീമോഗ്ലോബിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും വിളർച്ചയെ തടയാനും സഹായിക്കുന്നു.

4. പ്രതിരോധശേഷി

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഞാവല്‍പ്പഴം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

5. ഹൃദയാരോഗ്യം

പൊട്ടാസ്യം ധാരാളം അടങ്ങിയ ഞാവല്‍പ്പഴം ഉയര്‍ന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

6. കണ്ണുകളുടെ ആരോഗ്യം

ഞാവല്‍പ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എയും മറ്റ് ആന്റിഓക്‌സിഡന്റുകളും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

7. ശരീരഭാരം നിയന്ത്രിക്കാൻ

കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും ഉള്ള ഞാവല്‍ വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

8. ചർമ്മം

ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയ ഞാവല്‍ പഴം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.