Asianet News MalayalamAsianet News Malayalam

എപ്പോഴും ക്ഷീണമാണോ? ഊർജ്ജം ലഭിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍...

പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായും ക്ഷീണം കാണാം.  ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. 

add these drinks to boost your energy
Author
First Published Apr 17, 2024, 2:51 PM IST

ജീവിതത്തില്‍ ക്ഷീണം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായും ക്ഷീണം കാണാം.  ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. ഉന്മേഷവും ഊർജ്ജവും ലഭിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഗ്രീന്‍ ടീയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. 

രണ്ട്... 

ഇളനീരാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിന് വേണ്ട ഉന്മേഷവും ഊർജ്ജവും ലഭിക്കാനും ഇളനീര് കുടിക്കുന്നത് നല്ലതാണ്. 

മൂന്ന്... 

തണ്ണിമത്തന്‍ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും. 

നാല്... 

നാരങ്ങാ വെള്ളം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്ഷീണം അകറ്റാനും ഉന്മേഷവും ഊർജ്ജവും ലഭിക്കാനും നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂടാനും സഹായിക്കും. 

അഞ്ച്... 

ബെറി സ്മൂത്തിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി,  ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ എന്‍ര്‍ജി നല്‍കാന്‍ സഹായിക്കും. 

ആറ്... 

വെള്ളരിക്കാ ജ്യൂസാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ വെള്ളരിക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എന്‍ര്‍ജി ലഭിക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ദഹനം എളുപ്പമാക്കാനും മലബന്ധത്തെ അകറ്റാനും കഴിക്കേണ്ട പച്ചക്കറികള്‍...

youtubevideo


 


 

Follow Us:
Download App:
  • android
  • ios