Asianet News MalayalamAsianet News Malayalam

വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം വിറ്റാമിന്‍ സി അടങ്ങിയ ഈ നാല് പഴങ്ങള്‍...

വേനല്‍ക്കാലത്ത് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണ തടയാനും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഗുണം ചെയ്യും.  
 

Add Vitamin C foods to Summer Diet azn
Author
First Published Mar 29, 2023, 2:40 PM IST

ശരീരത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ഗുണകരമാണ്. അതുകൊണ്ടുതന്നെയാണ്  വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്ന് വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഗുണം ചെയ്യും.  

അത്തരത്തില്‍ വേനല്‍ക്കാലത്ത് കഴിക്കേണ്ട വിറ്റാമിന്‍ സി അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഓറഞ്ച് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ട്‌ ആണ് ഓറഞ്ച്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം.  അതിനാല്‍ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വേനല്‍ക്കാലത്ത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. 

രണ്ട്...

കിവിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ കിവിയും പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മൂന്ന്...

നാരങ്ങാ വെള്ളം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ വേനല്‍ക്കാലത്ത് നാരങ്ങാ വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. 

നാല്...

പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ.  അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ തയ്യാറാക്കാം ഈ നാല് ഫേസ് പാക്കുകള്‍...

Follow Us:
Download App:
  • android
  • ios