ഏറെ ആരോ​ഗ്യകരവും രുചികരവുമായ ബീറ്റ്റൂട്ട് സാലഡ് ഡയറ്റിലെ പ്രധാനപ്പെട്ട ഭക്ഷണമാണെന്ന് താരം പറയുന്നു. ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു സാലഡാണ് ഇതെന്നും ആലിയ പറഞ്ഞു.  

ബോളിവുഡ് നടി ആലിയ ഭട്ട് വർക്കൗട്ടിന് മാത്രമല്ല ഭക്ഷണത്തിലും ഏറെ ശ്രദ്ധ നൽകുന്ന നടിയാണ്. നല്ലൊരു ഭക്ഷണപ്രേമി കൂടിയാണ് താരം. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണരീതിയാണ് താരം പിന്തുടരുന്നത്. ആലിയ ഭട്ടിന്റെ പ്രിയപ്പെട്ടൊരു റെസിപ്പിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്.

ഏറെ ആരോ​ഗ്യകരവും രുചികരവുമായ ബീറ്റ്റൂട്ട് സാലഡ് ഡയറ്റിലെ പ്രധാനപ്പെട്ട ഭക്ഷണമാണെന്ന് താരം പറയുന്നു. ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു സാലഡാണ് ഇതെന്നും ആലിയ പറഞ്ഞു. 100 ഗ്രാം ബീറ്റ്റൂട്ടിൽ 43 കലോറിയും 2.8 ഗ്രാം ഫൈബറും 10 ഗ്രാം കാർബോഹൈഡ്രേറ്റും മാത്രമേ അടങ്ങിയിട്ടുള്ളൂ. 

ബീറ്റ്റൂട്ടിൽ നാരുകളും കുറഞ്ഞ കലോറിയും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ അവ സഹായിക്കും. ബീറ്റ്‌റൂട്ടിന് ഉപാപചയം വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ആലിയ ഭട്ടിന്റെ ബീറ്റ്റൂട്ട് സാലഡ് വളരെ സിമ്പിളായി വീട്ടിൽ തന്നെ തയ്യാറാക്കാം.

വേണ്ട ചേരുവകൾ

  • ബീറ്റ്റൂട്ട് 1 എണ്ണം (​ഗ്രേറ്റ് ചെയ്തത്)
  • തെെര് 1 കപ്പ്
  • ചാട്ട് മസാല 1 സ്പൂൺ
  • മല്ലിയില ആവശ്യത്തിന്
  • കടുക് 1 സ്പൂൺ
  • കറിവേപ്പില ആവശ്യത്തിന്
  •  ജീരകം അര സ്പൂൺ
  • കായം ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ ​ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ബീറ്റ്റൂട്ട്, തൈര്, മല്ലിയില, കുരുമുളക്, ചാട്ട് മസാല എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി ജീരകം, കടുക്, കായം, കറിവേപ്പില എന്നിവ ചേർത്ത് വറുത്തെടുത്ത ശേഷം ഇത് സാലഡിലേക്ക് ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം കഴിക്കുക. 

വണ്ണം കുറയ്ക്കാൻ ക്യാരറ്റ് കൊണ്ടുള്ള ഈ മൂന്ന് സലാഡുകള്‍ പതിവാക്കാം...

Asianet News Live | Kodakara Hawala case | Priyanka Gandhi | By-Election | Malayalam News Live