തക്കാളിയുടെ തൊലി കളയാന്‍ ചിലര്‍ക്ക് കുറച്ചധികം സമയം എടുക്കാം. എന്നാല്‍ സംഭവം അത്ര പണിയുള്ള കാര്യമല്ലെന്ന് പറയുകയാണ് ഒരു വീഡിയോയില്‍. 

നമ്മുടെ അടുക്കളകളില്‍ സ്ഥിരമായി കാണുന്ന ഒരു പച്ചക്കറിയാണ് തക്കാളി. പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയായ തക്കാളി, കറികളില്‍ രുചിയുടെ വകഭേദങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ, സി, കെ, ബി 6 തുടങ്ങി പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ് തക്കാളി. 

ഇത്രയേറെ ആരോഗ്യ ഗുണങ്ങളുള്ള തക്കാളി തൊലി കളഞ്ഞെടുക്കുന്നതാണ് പലര്‍ക്കും വെല്ലുവിളിയാകുന്ന പണി. തക്കാളിയുടെ തൊലി കളയാന്‍ ചിലര്‍ക്ക് കുറച്ചധികം സമയം എടുക്കാം. എന്നാല്‍ സംഭവം അത്ര പണിയുള്ള കാര്യമല്ലെന്ന് പറയുകയാണ് ഇവിടെ ഒരു വീഡിയോയില്‍. 'ജാക്സ്ഫുഡ്ഹാക്സ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിച്ചത്.

വീഡിയോയുടെ തുടക്കത്തില്‍ തക്കാളികള്‍ രണ്ടായി മുറിക്കുന്നത് കാണാം. തുടര്‍ന്ന് ഒരു പാനില്‍ അല്‍പം ഒലീവ് ഓയില്‍ ഒഴിച്ചശേഷം അത് ചൂടാക്കണം. ഇതിലേയ്ക്ക് മുറിച്ച തക്കാളികള്‍ വച്ച് പാന്‍ അടയ്ക്കണം. അഞ്ച് മിനിറ്റ് തക്കാളി ചൂടാകുമ്പോള്‍, തൊലി കിടിലനായി ഊരിമാറ്റാനാകും. 

View post on Instagram

Also Read: കത്തിയൊന്നും വേണ്ട, ഇങ്ങനെയും പൈനാപ്പിള്‍ മുറിക്കാം; വൈറലായി വീഡിയോ...