നല്ല മധുരവും രുചിയുമുള്ള ഫലമാണ് പൈനാപ്പിള്‍. അതുകൊണ്ടുതന്നെ പൈനാപ്പിള്‍ കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. വിറ്റാമിനുകളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ പൈനാപ്പിള്‍ ആരോഗ്യത്തിനും  ഏറേ നല്ലതാണ്. പൈനാപ്പിള്‍ പ്രേമികള്‍ക്ക് എപ്പോഴും പണി കൊടുക്കുന്നത് അതിന്‍റെ തൊലിയാണ്. പൈനാപ്പിള്‍  തൊലി കളഞ്ഞ് വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള പണിയല്ല.

പൈനാപ്പിള്‍ മുറിക്കേണ്ടത് എങ്ങനെയാണെന്ന് കാണിക്കുന്ന പല വീഡിയോകളും ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ എളുപ്പത്തിൽ പൈനാപ്പിൾ മുറിച്ചു കഴിക്കുന്നൊരു വീഡിയോ ആണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഒരു ഉപകരണങ്ങളുടെയും സഹായമില്ലാതെയാണ് ഇവിടെ പൈനാപ്പിള്‍ മുറിക്കുന്നത് എന്നതാണ് ഈ വീഡിയോയുടെ പ്രത്യേകത. 

പ്രശസ്ത ​ഗായകൻ ജോൺ നോനിയാണ്  പൈനാപ്പിൾ കഷ്ണമാക്കുന്ന ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജോണും സുഹൃത്തുമാണ് വീഡിയോയിലുള്ളത്. സുഹൃത്തിന്റെ നിർദേശപ്രകാരമാണ് ജോൺ വെറും കൈ കൊണ്ട് പൈനാപ്പിൾ മുറിക്കുന്നത്. 

ആദ്യം പൈനാപ്പിളിനു മുകളിലെ ഇലഭാ​ഗം നീക്കം ചെയ്ത് കുത്തനെ പിടിച്ച് നിലത്തുവച്ച് ഇടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ശേഷം ഇത് നിലത്തുവച്ച് ഉരുട്ടുന്നു. വീണ്ടും മുമ്പത്തേതു പോലെ വട്ടത്തിൽ തിരിച്ച് നിലത്ത് ഇടിക്കുന്നു. പിന്നീട് പൈനാപ്പിളിന്റെ പുറംതോടിൽ നിന്ന് വലിക്കുമ്പോൾ ചെറിയ കഷ്ണങ്ങളായി പൈനാപ്പിള്‍ കയ്യിൽ വരുന്നതും കാണാം. 

 

Also Read: പൈനാപ്പിള്‍ മുറിക്കേണ്ടത് ദാ ഇങ്ങനെയാണ്; ഒന്ന് പരീക്ഷിച്ചുനോക്കൂ...