ഒരു കയ്യില്‍ ഗുലാബ് ജാമുനും മറുകൈയില്‍ രസഗുളയും പിടിച്ചു നില്‍ക്കുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. കഴിക്കാൻ വേണ്ടിയിട്ടാണ് ഇത് കയ്യിൽ പിടിച്ചിരിക്കുന്നതെന്നാണ് ആദ്യം തോന്നുക. എന്നാൽ സംഭവം അതല്ല...ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് ഇവ കയ്യിൽ പിടിച്ചിരിക്കുന്നത്. 

എന്നാൽ അദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മധുരം പാടേ ഉപേക്ഷിച്ചതാണ്.  ഈ ഫോട്ടോഷൂട്ട് അത്ര ആസ്വാദ്യകരമായിരുന്നില്ലെന്നാണ് താരം പറയുന്നത്. അതിനെക്കുറിച്ച് രസകരമായൊരു കുറിപ്പും താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

നിങ്ങള്‍ മധുരം ഉപേക്ഷിക്കുകയും ഗുലാബ് ജാമുനും രസഗുളയും വച്ച് നന്നായി ആസ്വദിക്കുന്ന രീതിയില്‍ പോസ് ചെയ്യാനും പറയുന്നതിനേക്കാള്‍ വലിയ 'പീഡനം' ജീവിതത്തില്‍ വേറെയില്ല എന്ന് പറഞ്ഞാണ് ബച്ചന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

'സിംഗിള്‍' ആയവര്‍ക്കും നവദമ്പതികള്‍ക്കുമെല്ലാം ഇവിടെ പ്രത്യേകം ചായയാണ്...