ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. andhra street food Paddu recipe  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വേണ്ട ചേരുവകൾ

ഇഡ്‌ലി മാവ് 2 കപ്പ്

പച്ചമുളക് 1 എണ്ണം

സവാള 1 എണ്ണം

ഇഞ്ചി 2 സ്പൂൺ

ഉപ്പ് ആവശ്യത്തിന്

തൈര് 2 സ്പൂൺ

ജീരകം 1 സ്പൂൺ

കറിവേപ്പില 1 തണ്ട്

എണ്ണ 1/2 ലിറ്റർ

ഉണ്ണിയപ്പ ചട്ടി

തയ്യാറാക്കുന്ന വിധം

ആദ്യം ഇഡ്‌ലി മാവ്, സവാള ചെറുതായി അരിഞ്ഞത് പച്ചമുളക്, ജീരകം, ഉപ്പ്, കറിവേപ്പില, ഇഞ്ചി, തെെര് എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. ഇത് കുറച്ച് സമയം വച്ചതിനുശേഷം ഒരു ഉണ്ണിയപ്പം ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് വളരെ കുറച്ചു മാത്രമേ എണ്ണ ഒഴിച്ചുകൊടുത്തു ഈ മാവ് കോരി ഒഴിച്ച് ഉണ്ണിയപ്പം പോലെ രണ്ട് സൈഡും മറിച്ചിട്ട് വേവിച്ചെടുക്കാവുന്നതാണ്.