Asianet News MalayalamAsianet News Malayalam

അനീമിയ അഥവാ വിളര്‍ച്ചയെ തടയാന്‍ കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

കടുത്ത ക്ഷീണം, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തളര്‍ച്ച, തലക്കറക്കം തുടങ്ങിയവയൊക്കയാണ് വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍. അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.

Anemia 6 foods to increase your iron levels and blood hemoglobin
Author
First Published Apr 19, 2024, 11:16 AM IST

ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാവുന്നതു മൂലമുള്ള ആരോഗ്യ പ്രശ്നമാണ് അനീമിയ അഥവാ വിളര്‍ച്ച എന്ന് പറയുന്നത്. കടുത്ത ക്ഷീണം,  ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തളര്‍ച്ച, തലക്കറക്കം തുടങ്ങിയവയൊക്കയാണ് വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍.

അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തില്‍ വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...  

ഒന്ന്...

ബീറ്റ്റൂട്ട് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയണ്‍ അഥവാ ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. കൂടാതെ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഇവ.  ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

രണ്ട്...

ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ കെ, ബി എന്നിവയുടെ നല്ല ഉറവിടമാണ് ചീര.  ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര പതിവാക്കുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. 

മൂന്ന്...

മുരങ്ങയില ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പ് ധാരാളമടങ്ങിയ മുരങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ നല്ലതാണ്.

നാല്...

പാവയ്ക്ക ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, നാരുകൾ, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.  അതിനാല്‍ പാവയ്ക്കയും പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്... 

മാതളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ചയെ തടയുന്നു.

ആറ്... 

ഈന്തപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പ് അടങ്ങിയ ഈന്തപ്പഴവും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

youtubevideo

Follow Us:
Download App:
  • android
  • ios