Asianet News MalayalamAsianet News Malayalam

ഉത്കണ്ഠ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍...

വിഷാദം, ഉത്കണ്ഠ, സ്ട്രെസ് തുടങ്ങിയവയൊക്കെ പലരെയും ബാധിക്കുന്ന മാനസിക പ്രശ്നങ്ങളായി മാറിയിരിക്കുന്നു. ഉത്കണ്ഠ നിയന്ത്രിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 
 

Anxiety Quick Foods To Lower Stress Levels
Author
First Published Apr 24, 2024, 10:48 AM IST

പലരും ഇന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. വിഷാദം, ഉത്കണ്ഠ, സ്ട്രെസ് തുടങ്ങിയവയൊക്കെ പലരെയും ബാധിക്കുന്ന മാനസിക പ്രശ്നങ്ങളായി മാറിയിരിക്കുന്നു. ഉത്കണ്ഠ നിയന്ത്രിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ചീരയാണ് ആദ്യമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

രണ്ട്... 

ഫാറ്റി ഫിഷാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സാല്‍മണ്‍ ഫിഷ് പോലെയുള്ള ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ മാനസികാരോഗ്യത്തിന് നല്ലതാണ്.  ഇവ ഉത്കണ്ഠ നിയന്ത്രിക്കാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

മൂന്ന്... 

ബ്ലൂബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി പോലെയുള്ള ബെറി പഴങ്ങള്‍ കഴിക്കുന്നതും ഉത്കണ്ഠയും സ്ട്രെസും കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

നാല്... 

അവക്കാഡോയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാനും മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. 

അഞ്ച്...

യോഗര്‍ട്ടാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമായ യോഗര്‍ട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മാനസികാരോഗ്യത്തിന് നല്ലതാണ്. 

ആറ്... 

ബദാം ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉത്കണ്ഠയെ കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

ഏഴ്...

ഓട്മീല്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ഉത്കണ്ഠയെ കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

എട്ട്... 

ഡാര്‍ക്ക് ചോക്ലേറ്റാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഒമ്പത്... 

നേന്ത്രപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന 'ട്രിപ്റ്റോഫാന്‍' എന്ന അമിനോ ആസിഡ് 'സെറട്ടോണിന്‍' ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. 

പത്ത്... 

ഗ്രീന്‍ ടീയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും മാനസികാരോഗ്യത്തിന് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രാവിലെ വെറുംവയറ്റില്‍ ഒരു സ്പൂണ്‍ നെയ്യ് കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios