അര്‍ജുന്‍റെ ചോദ്യത്തിന് രസകരമായ പല മറുപടികളും ലഭിച്ചുവെന്നാപണ് പിന്നീടുള്ള സ്റ്റോറികള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും നല്ല സോസ് മലൈക മാഡം തയ്യാറാക്കുന്നത് ആയിരിക്കുമെന്നായിരുന്നു ഇതില്‍ ഒരു ആരാധകന്‍റെ മറുപടി. ഇതിന് അര്‍ജുനും വീണ്ടും മറുപടി നല്‍കിയിട്ടുണ്ട്. 

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തവരാണ് മിക്ക ബോളിവുഡ് താരങ്ങളും ( Bollywood stars ) . എന്നാല്‍ ഫിറ്റ്നസിന് ഒപ്പം തന്നെ ഭക്ഷണത്തോടും ഏറെ പ്രിയം കാണിക്കുന്നരാണ് ഇവരെന്നതാണ് ശ്രദ്ധേയമായ കാര്യം. താരങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും സ്റ്റോറികളുമെല്ലാം ഇതിന് തെളിവാണ്. 

ഇപ്പോഴിതാ ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ ( arjun kapoor ) ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകള്‍ നോക്കൂ. ഒരു പാത്രം നിറയെ മോമോസ് കഴിക്കുകയാണ് അര്‍ജുന്‍. മോമോസ് ഇന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും പരിചിതമായിട്ടുള്ള സ്നാക്ക് ആണ്. പ്രധാനമായും മോമോസ് ആവിയിലാണ് തയ്യാറാക്കുന്നത്. ഇത് ഫ്രൈ ചെയ്തും തയ്യാറാക്കമെങ്കിലും ആവിയില്‍ ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത്. 

View post on Instagram

എന്തായാലും അര്‍ജുന്‍റെ ചിത്രങ്ങള്‍ ( arjun kapoor ) ശരിക്കും ഒരു നിമിഷത്തേക്ക് എങ്കിലും മോമോസ് പ്രിയരെ വശീകരിക്കുന്നതാണ്. ഇതിന് പുറമെ സ്റ്റോറിയിലും മോമോസിനെ കുറിച്ചുള്ള രസകരമായ ചോദ്യോത്തര സെഷന്‍ നടത്തിയിരിക്കുകയാണ് അര്‍ജുന്‍. തനിക്ക് മോമോസിനൊപ്പം കിട്ടിയ സോസ് വളരെയധികം സ്പൈസിയായിരുന്നുവെന്നും അടുത്ത തവണ മോമോസിനൊപ്പം കഴിക്കാവുന്ന ഏതെങ്കിലും സോസ് നിര്‍ദേശിക്കാനുണ്ടോ എന്നുമായിരുന്നു അര്‍ജുന്‍റെ ചോദ്യം.

അര്‍ജുന്‍റെ ചോദ്യത്തിന് രസകരമായ പല മറുപടികളും ലഭിച്ചുവെന്നാണ് പിന്നീടുള്ള സ്റ്റോറികള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും നല്ല സോസ് മലൈക മാഡം തയ്യാറാക്കുന്നത് ആയിരിക്കുമെന്നായിരുന്നു ഇതില്‍ ഒരു ആരാധകന്‍റെ മറുപടി. ഇതിന് അര്‍ജുനും വീണ്ടും മറുപടി നല്‍കിയിട്ടുണ്ട്. 

മലൈക യാത്രകളിലാണെന്നും, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാനുള്ള ചിത്രങ്ങളൊക്കെ എടുക്കുന്ന തിരക്കിലാണെന്നും വീട്ടിലെത്തിയാല്‍ തനിക്ക് വേണ്ടി സോസ് തയ്യാറാക്കി നല്‍കാന്‍ നിങ്ങള്‍ തന്നെ മലൈകയോട് ഒന്ന് പറയൂ, നിങ്ങള്‍ പറഞ്ഞാല്‍ ഒരുപക്ഷേ അവള്‍ക്ക് മനസിലാകുമെന്നുമായിരുന്നു അര്‍ജുന്‍റെ രസകരമായ മറുപടി. ഇത് അര്‍ജുന്‍ തന്നെയാണ് വീണ്ടും സ്റ്റോറിയായി പങ്കുവച്ചത്. 

ഇതിന് പുറമെ അര്‍ജുന്‍റെ കസിന്‍ സഹോദരിയും ബോളിവുഡില്‍ നിര്‍മ്മാതാവുമായ റിയ കപൂറിനും ( Bollywood stars ) അര്‍ജുന് രസകരമായ മറുപടി നല്‍കിയിട്ടുണ്ട്. ഒരു ബെസ്റ്റ് കോംബോ സോസ്-ഡിപ് ആണ് റിയ നിര്‍ദേശിച്ചത്. അത് തയ്യാറാക്കാന്‍ ഏറ്റവും അനുയോജ്യ റിയ തന്നെയാണെന്നും എന്നാണ് തിരിച്ചുവരുന്നത് എന്നുമായിരുന്നു അര്‍ജുന്‍റെ മറുപടി.

ഭക്ഷണവുമായി ബന്ധപ്പെട്ട അത്തരം ചര്‍ച്ചകള്‍ തീര്‍തീര്‍ച്ചയായും വളരെ 'പോസീറ്റീവ്' ആയ ഒന്ന് തന്നെയാണ്. താരജാഡകളോ സാധാരണക്കാരെന്ന വേര്‍തിരിവോ ഒന്നും ഇക്കാര്യത്തില്‍ കാണാന്‍ സാധിക്കില്ലല്ലോ. എന്തായാലും അര്‍ജുന്‍റെ മോമോസ് ഫോട്ടോകള്‍ മനോഹരമായ ഒരു സെഷന് തന്നെ കാരണമായി എന്ന് വേണം മനസിലാക്കാന്‍. 

Also Read:- 'നാല്‍പ്പതുകളിലും പ്രണയം കണ്ടെത്തുന്നത് സാധാരണമാണ്'; ഒടുവില്‍ പ്രതികരിച്ച് മലൈക