ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. പിസാ പ്രേമികള്‍ വളരെ രൂക്ഷമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. ഇതൊരു ഭ്രാന്തന്‍ കോംമ്പിനേഷനാണെന്ന് പലരും അഭിപ്രായപ്പെട്ടു. 

പുതുതലമുറക്കാരുടെ പ്രിയ ഭക്ഷണമാണ് പിസ. പല രുചികളിലുള്ള പിസ നമുക്ക് ഇന്ന് വിപണിയില്‍ ലഭ്യമാണ്. പിസയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരും ഏറെയാണ്. അത്തരത്തിലൊരു പിസാ പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തണ്ണിമത്തനില്‍ ആണ് ഇവിടെ പിസ തയ്യാറാക്കുന്നത്. ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രചരിക്കുന്നത്. ആദ്യം തണ്ണിമത്തന്‍ വട്ടത്തില്‍ അരിയുന്നു. ശേഷം ഇത് പാനില്‍ ചുട്ടെടുക്കുന്നു. ഇതിന് ശേഷം ബാര്‍ബിക്യു സോസ് ഇതിന്‍റെ ഒരു വശത്ത് തേച്ചു പിടിപ്പിക്കുന്നു. ഇനി ഇതിലേയ്ക്ക് സോസേജും ചീസും ചേര്‍ക്കുന്നു. പിന്നീട് ഇത് ഓവനില്‍ വച്ച് ബേക്ക് ചെയ്‌തെടുക്കാം.

View post on Instagram

വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് തണ്ണിമത്തന്‍ പിസയ്ക്ക് ലഭിക്കുന്നത്. പിസാ പ്രേമികള്‍ വളരെ രൂക്ഷമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. ഇതൊരു ഭ്രാന്തന്‍ കോംമ്പിനേഷനാണെന്ന് പലരും അഭിപ്രായപ്പെട്ടു. 

View post on Instagram

Also Read: മാഗി ന്യൂഡില്‍സ് കൊണ്ട് 'ല​ഡ്ഡു'; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona